വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനം: ജയരാജന്‍

കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭക്ക് അപമാനമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജിയരാജന്‍. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് പി.ജയരാജന്‍ പരസ്യമായി നേതൃത്വം നല്‍കുകയാണെന്നുള്ള ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആര്‍.എസ്.എസിന്റെ കാക്കി ട്രൗസറാണ്. അതുകൊണ്ടാണ് അദ്ദേഹം പയ്യന്നൂര്‍ സംഭവത്തില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതാപരമാണ്. ആര്‍.എസ്.എസ് കൊലക്കത്തി താഴെവെച്ചാല്‍ മാത്രമേ കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാനാകൂ'ജയരാജന്‍ പറഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജയരാജനെതിരെ പരാമര്‍ശം നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിയാണെന്നും അക്രമങ്ങളെ സി.പി.എമ്മും ഭരണ നേതൃത്വവും തികഞ്ഞ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha






















