മന്ത്രിപദം കിട്ടിയാല്‍പ്പിന്നെ താത്പര്യം വിദേശത്തു കറക്കം മാത്രം..യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ വിദേശത്തു കറങ്ങി നടന്നു; രേഖകള്‍ വ്യക്തമാക്കുന്നു

മന്ത്രിപദം കിട്ടിയാല്‍പ്പിന്നെ പലരും വിദേശമന്ത്രിമാര്‍.യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ കറങ്ങി നടന്ന് വന്‍ ധൂര്‍ത്ത് നടത്തിയെന്ന ആരോപണമാണ് ഉയരുന്നത്. വിദേശ രാജ്യങ്ങളില്‍ കറങ്ങി നടക്കുകയാണ് ചെയ്തത്. പല മന്ത്രിമാര്‍ക്കും വിദേശ സന്ദര്‍ശനത്തോടു പ്രത്യേക താല്‍പര്യമായിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
മന്ത്രിമാരായിരുന്ന ഡോ. എം കെ മുനീര്‍, കെ സി ജോസഫ് എന്നിവരും വിദേശയാത്രയില്‍ പിന്നിലായിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയസഭയെ അറിയിച്ച മറുപടി വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരു വര്‍ഷം ശരാശരി പതിനെട്ടു ദിവസം എന്ന തോതിലാണ് എ പി അനില്‍കുമാര്‍ വിദേശത്തു കഴിഞ്ഞത്. 21 യാത്രകളിലായി 88 ദിവസമായിരുന്നു മുന്‍ ടൂറിസം മന്ത്രി വിദേശത്തു കറങ്ങിയത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രിയ, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ പതിനഞ്ചു രാജ്യങ്ങളിലാണ് അനില്‍കുമാര്‍ സന്ദര്‍ശനം നടത്തിയത്. അഞ്ചു യാത്രകള്‍ സ്വകാര്യാവശ്യത്തിനായിരുന്നെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. വകുപ്പിലെ കാര്യങ്ങള്‍ പഠിക്കാനെന്ന പേരില്‍ വകുപ്പുമായി പുലബന്ധം ഇല്ലാത്ത രാജ്യങ്ങളിലേക്കാണ് പലരുടെയും യാത്ര.
ഡോ. എം കെ മുനീര്‍ 32 യാത്രകളിലായി 74 ദിവസമായിരുന്നു വിദേശത്തു കഴിഞ്ഞത്. ഇതില്‍ ഏഴെണ്ണം സ്വകാര്യാവശ്യത്തിനായിരുന്നു. തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണും പിന്നിലല്ല. പതിനഞ്ചു സ്വകാര്യ യാത്രകള്‍ ഉള്‍പ്പെടെ 27 തവണയാണ് ഷിബു വിദേശത്തേക്കു പറന്നത്. കെ സി ജോസഫ് ഇരുപതു തവണയാണു വിദേശത്തു പോയത്.
പി ജെ ജോസഫ് സന്ദര്‍ശിച്ചതു മുഴുവന്‍ ഇസ്രയേല്‍, വത്തിക്കാന്‍, റോം തുടങ്ങിയ ഇടങ്ങളിലേക്കായിരുന്നു. കെ പി മോഹനന്‍ പതിനഞ്ചു തവണയാണു പറന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആറു തവണയാണു വിദേശയാത്ര നടത്തിയത്. ഇതില്‍ മൂന്നും സ്വകാര്യാവശ്യത്തിനായിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു. പി കെ ശശിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha






















