മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു, തടവുകാരുടെ പ്രഭാത ഭക്ഷണം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും

തടവുകാരുടെ പ്രഭാത ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജയില്‍ ഡിജിപി നല്‍കിയ ശിപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനിനെറ്റോ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷന്‍ ജുഡീഷല്‍ അംഗമായിരുന്ന ആര്‍. നടരാജന്‍ സര്‍ക്കാരിന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രഭാത ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.
കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരെ യഥാസമയം ബന്ധപ്പെട്ട കോടതികളില്‍ നിശ്ചിത തീയതികളില്‍ ഹാജരാക്കുന്നതിന് പോലീസ് എസ്‌കോര്‍ട്ട് നല്‍കി തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.മുമ്പ് എസ്‌കോര്‍ട്ട് ലഭിക്കാത്തതിനാല്‍ തടവുകാരെ കൃത്യമായി കോടതികളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
തടവുകാരെ അടിയന്തിര ഘട്ടങ്ങളില്‍ പോലീസ് എസ്‌കോര്‍ട്ട് ഇല്ലാതെ തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നുണെ്ടന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha






















