രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ എം കെ ദാമോദരന്‍ വീണ്ടും മാര്‍ട്ടിന് വേണ്ടി ഹാജറാകും:ഇരട്ടച്ചങ്കുള്ള പിണറായി ലോട്ടറി വിഷയത്തില്‍ തുടരുന്ന മൗനം നാടിന് അപമാനം.. കേരളത്തെ കൊള്ളയടിച്ച കാട്ടുകള്ളന് വക്കാലത്തുമായി നടക്കുന്ന വ്യക്തി എന്തുപദേശമാണ് മുഖ്യന് നല്‍കുക

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ. എം കെ ദാമോദരന്‍ ഇന്ന് വീണ്ടും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവും. സ്വത്ത് കണ്ടു കെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടപടി ചോദ്യം ചെയ്താണ് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ പൂര്‍ത്തിയായെന്നും മാര്‍ട്ടിന് പങ്കാളിത്തമുള്ള കമ്പനികള്‍ക്കെതിരെയുള്ള കേസില്‍, വ്യക്തിപരമായ ഹര്‍ജി നിലനില്‍ക്കില്ലെന്നും എന്‍ഫോഴ്സ്മെന്റ് വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരന്‍ അപലേറ്റ് അതോറിറ്റിയെ ആണ് സമീപിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോടതിയ്ക്ക് ഇതില്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും വിശദമായ വാദം കേള്‍ക്കണമെന്നുമായിരുന്നു എം കെ ദാമോദരന്റ വാദം.
ഇതര സംസ്ഥാന ലോട്ടറി വ്യവസായിയാ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായതിനു പിന്നാലെ കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസിലും മുഖ്യ പ്രതിക്കായാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ രംഗത്തെത്തിയത്. ഐഎന്‍ടിയുസി പ്രസിഡന്റായ ആര്‍. ചന്ദ്രശേഖരനാണ് കേസിലെ മുഖ്യ പ്രതി. ഇദ്ദേഹം കശുവണ്ടി കോര്‍പ്പറേഷന്റെ അദ്ധ്യക്ഷനായ കാലത്ത് നടന്ന അഴിമതികളില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.ഈ വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് എം.കെ ദാമോദരന്‍ ഹാജരായത്. ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയും കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ എം.കെ ദാമോദരന്‍ ഹാജരായത് ഏറെ വിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആയിരിക്കെ സാന്റിയാഗോ മാര്‍ട്ടിന്‍ ലോട്ടറി വില്‍പ്പനക്കാരനായി കോടതിയില്‍ ഹാജരായതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ദാമോരന്‍ ഉപദേശക സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്നലെ വീണ്ടും മാര്‍ട്ടിനായി കോടതിയില്‍ ഹാജരായി. പിന്നാലെയാണ് ഇന്ന് മറ്റൊരു അഴിമതിക്കേസിലെ പ്രതിക്കായി കോടതിലേക്ക് ദാമോദരന്‍ വീണ്ടും എത്തിയത്.
23 കോടി രൂപയ്ക്ക് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി വാങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വിജിലന്‍സ് ത്വതിര പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. 2.85 കോടി രൂപയുടെ അഴിമതി നടന്നു എന്ന് ത്വരിതാന്വേഷണത്തില്‍ വിജിലന്‍സിന് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിന് എതിരെ ആണ് ആര്‍ ചന്ദ്രശേഖരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനായി വക്കാലത്ത് നല്‍കിയത് എംകെ ദാമോദരന്റെ ഓഫീസാണ്. എന്നാല്‍ ഇന്ന് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ എംകെ ദാമോദരന്റെ ജൂനിയറാണ് ഹാജരായത്. കേസില്‍ വാദം നടന്നില്ല. വിജിലന്‍സിന്റെ നിലപാട് അറിയിക്കാന്‍ കേസ് മാറ്റിവെക്കുകയാണ് ചെയ്തത്. പത്ത് ദിവസത്തിനകം കേസ് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha






















