ഇസ്‌ളാം മതം സ്വീകരിച്ച ശേഷം കാണാതായി: ടിഷയെ പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇസ്‌ളാം മതം സ്വീകരിച്ച ശേഷം കാണാതായ വടക്കന്‍ പറവൂര്‍ മടപ്‌ളാതുരുത്ത് വെള്ളത്തികുളങ്ങര ടോമി ജോസഫിന്റെ മകളായ ടിഷയെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. എന്‍.ഐ.എയും വിവരങ്ങള്‍ തേടിയിട്ടുണ്ട്.
ഖത്തറില്‍ വെച്ചാണ് ടിഷ (21)മതംമാറിയത്. അവിടെ നിന്ന് നാട്ടിലെത്തിയ ശേഷം കഴിഞ്ഞ ജനുവരിയില്‍ വീട്ടുകാര്‍ നിശ്ചയിച്ച പോലെ വരാപ്പുഴ അമ്പലത്തിങ്കല്‍ നിഥിനുമായി വിവാഹം നടന്നു. മേയ് 30 വൈകിട്ട് ആളെ കാണാതായി.
പൊലീസ് ഇടപെടലനെ തുടര്‍ന്ന് പിന്നീട് പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഒരു മതസംഘടനയിലെ ചിലര്‍ക്കൊപ്പം ഹാജരായി. ഇസ്ലാം വിശ്വാസിയായ തന്നെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനിയെ കൊണ്ട് വിവാഹം ചെയ്യിച്ചെന്നും സ്വതന്ത്രമായി ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ വ്യക്തമാക്കി. അടുത്തമാസം ഈ കേസ് കോടതി പരിഗണിക്കുന്നുണ്ട്.
ഇതേ തുടര്‍ന്ന് വരാപ്പുഴ പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. കോടതിയില്‍ നിന്ന് മടങ്ങിയ ശേഷം ടിഷയുടെ ഒരു വിവരവും വീട്ടുകാര്‍ക്കറിയില്ല. ഇനി മകളെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമില്ലെന്ന് വീട്ടുകാര്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ടോമി ജേക്കബ് ഖത്തറില്‍ ബിസിനസുകാരനാണ് . ഭാര്യ മരിച്ചതിനു ശേഷമാണ് മൂന്നു മക്കളെയും ഖത്തറിലേക്ക് കൊണ്ടുപോയത്. മൂത്തമകളായ ടിഷ എസ്.എസ്.എല്‍.സി വരെ നാട്ടിലാണ് പഠിച്ചത്. പ്‌ളസ് ടൂവിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിക്ക് ചേര്‍ന്നു. പഠിക്കാന്‍ മിടുക്കിയായിരുന്നു. ഇസ്ലാം രീതികളില്‍ താല്‍പര്യം കാട്ടുന്നത് കണ്ട് നാട്ടിലേക്ക് അയച്ചെങ്കിലും ഇവിടെ എത്തിയ അന്ന് രാത്രി തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് പിടികൂടി. പിന്നീടായിരുന്നു വിവാഹം. വിവാഹത്തലേന്ന് ഒരു യുവതിയും രണ്ട് യുവാക്കളും വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ടിഷയെ വീട്ടുകാര്‍ തടഞ്ഞുവെച്ചതായി സംഘത്തിലെ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി. കൂട്ടുകാരിയെ അറിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നുമാണ് അന്ന് ടിഷ പൊലീസിനോട് പറഞ്ഞത്. അന്ന് വന്ന യുവാവ് ഇപ്പോള്‍ വിദേശത്താണെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പറവൂരിലെ ഒരു അഭിഭാഷകന്‍ മുഖേന വിവാഹമോചനത്തിനായി ടിഷ കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഖത്തറില്‍ വച്ച് മതം മാറിയ അറബിയിലുള്ള സര്‍ട്ടിഫിക്കറ്റും ഇവിടെ ഹാജരാക്കി.
https://www.facebook.com/Malayalivartha






















