ഇനി ഭര്‍ത്താവിനും പ്രസവാവധി; സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും

അങ്ങനെ അതും വന്നെത്തി.അയര്‍ലന്‍ഡില്‍ ഇനി ഭര്‍ത്താക്കന്‍മാര്‍ക്കും പ്രസവാവധി ലഭിക്കുന്ന രീതിയിലുള്ള പേരന്റല്‍ ബില്‍ അയര്‍ലന്‍ഡില്‍ ഡെയില്‍ പാസാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡെയില്‍ കമ്മിറ്റിയിലാണ് ഇതു സംബന്ധിച്ചുള്ള ബില്‍ അവതരിപ്പിച്ചു അംഗീകാരം തേടിയത്. ഇതോടെ സെപ്റ്റംബര്‍ മുതല്‍ ഭര്‍ത്താക്കന്‍മാര്‍ക്കും പ്രസവാവധി ലഭിക്കുമെന്നു ഉറപ്പായി.
അടുത്ത സെപ്റ്റംബര്‍ മുതല്‍ ഭര്‍ത്താക്കന്‍മാര്‍ക്കും പേരന്റല്‍ ലീവ് ലഭിക്കുന്ന രീതിയിലാണ് ഇപ്പോള്‍ നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിയമം നിര്‍മിക്കുമ്പോള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് എത്ര ദിവസം അവധി നല്‍കണം എന്ന കാര്യത്തില്‍ ഇനിയും തീരുമാനം എടുക്കാന്‍ അധികൃതര്‍ക്കു സാധിച്ചിട്ടില്ല. നിലവില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന നിലപാടിലാണ് ഇപ്പോള്‍ ബില്‍ അവതരിപ്പിച്ച അധികൃതര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
മറ്റേര്‍ണിറ്റി ബെനിഫിറ്റിനു സമാനമായി കുട്ടികളെ വളര്‍ത്തുന്നതിനു ഭര്‍ത്താക്കന്‍മാര്‍ക്കും അവധി അനുവദിക്കണെന്നാണ് ചര്‍ച്ചകളില്‍ ആവശ്യം ഉയര്‍ന്നിരുന്നത്. ഏതു മേഖലയിലായാലും ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്യുന്നത്.
https://www.facebook.com/Malayalivartha






















