മൊയ്തീന്റെ ഓര്‍മ്മകള്‍ക്ക് 34 വര്‍ഷം തികയുന്നു

ജീവിക്കുന്ന പ്രണയ സ്മാരകമായി ഇന്നും കഴിയുന്ന കാഞ്ചനമാലയുടെ മൊയ്തീന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 34 വര്‍ഷം തികയുന്നു. 1982 ജൂലൈ 15 നായിരുന്നു ഇരുവഞ്ഞിപ്പുഴ മൊയ്തീന്റെ ജീവനെടുത്തത്. കൊടിയത്തൂര്‍ തെയ്യത്തും കടവിലുണ്ടായ തോണിയപകടത്തില്‍ മറ്റനേകരുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ മൊയ്തീന്‍ പുഴയില്‍ അലിഞ്ഞുചേര്‍ന്നു. മുക്കത്തെയും കോഴിക്കോട്ടെയും സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ ജ്വലിച്ചു നിന്ന മൊയ്തീന്റെ ജീവിതം പോലെ സാഹസീകമായ പ്രണയം 'എന്ന് നിന്റെ മൊയ്തീന്‍' സിനിമയിലൂടെയാണ് മുക്കത്ത് നിന്നും പുറത്തേക്ക് പോയത്.
സിനിമ പുറത്ത് വന്നതോടെ അനശ്വരമായ ഒരു പ്രണയത്തിലെ നായകനെ അനശ്വരമാക്കാനുള്ള കാഞ്ചനമാലയുടെ കാത്തിരിപ്പിനും വിരാമമാകുകയാണ്. മൊയ്തീന്റെ പേരിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ജനപ്രിയ നടന്‍ ദിലീപിന്റെ കാരുണ്യ ഹസ്തത്തില്‍ കെട്ടിടം മേല്‍ക്കൂര ജോലികളില്‍ എത്തി നില്‍ക്കുകയാണ്. ഓണത്തിന് നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നതാണ് പ്രതീക്ഷ.
കെട്ടിടത്തിന്റെ പണി 30 ലക്ഷം ചെലവാക്കിയാണ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്. ഒന്നാം നിലയില്‍ അഗതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള വൃദ്ധ സദനവും വിശാലമായ ലൈബ്രറിയും മറ്റ് നിലകളില്‍ ഓഡിറ്റോറിയവും വിവിധ സന്നദ്ധ സംഘടനകളുടെ ആസ്ഥാനവും വനിതകള്‍ക്കുള്ള വിവിധ തൊഴില്‍ പരിശീലന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. 1985 ലാണ് ബിപി മൊയ്തീന്‍ സേവാമന്ദിറിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ മാളിക കോംപഌ്‌സില്‍ പ്രവര്‍ത്തിക്കുന്ന സേവാമന്ദിറില്‍ 18,000 പുസ്തകങ്ങളുള്ള മൊയ്തീന്‍ സ്മാരക ലൈബ്രറിയുമുണ്ട്.
https://www.facebook.com/Malayalivartha






















