വയറുവേദനയുടെ പരിശോധനയ്ക്ക് മകളുമായെത്തി; പരിശോധനയില്‍ പത്താംക്ലാസുകാരി നാലുമാസം ഗര്‍ഭിണി; ചൈല്‍ഡ് ലൈന്‍ ചോദ്യം ചെയ്തപ്പോള്‍ അച്ഛന്റെ പീഡനം കുട്ടി തുറന്നു പറഞ്ഞു

അച്ഛന്റെ പീഡനത്തില്‍ തകര്‍ന്ന പെണ്‍കുട്ടിക്ക് രക്ഷകരായി അധികൃതര്‍.വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുക്കുടത്ത് പത്താംക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഒരു മകനും മകളുമാണ് ഇയാള്‍ക്കുള്ളത്. ഇതില്‍ ഇളയ പെണ്‍കുട്ടിയെയാണ് ഒരു വര്‍ഷമായി പിതാവ് പീഡിപ്പിച്ചിരുന്നത്.
അസഹ്യമായ വയറുവേദനയെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടി പരിശോധനക്കെത്തിയപ്പോഴാണ് സംഭവം പുറത്താകുന്നത്. പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയാണെന്നു ഡോക്ടറുടെ പരിശോധനയില്‍ മനസിലാക്കി. തുടര്‍ന്ന് ഗൈനക്കോളജിസ്റ്റ് അടിമാലി സി.ഐക്കു വിവരം കൈമാറി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയിട്ടും ഉപദ്രവിച്ചയാളെക്കുറിച്ചുള്ള വിവരം ലഭിച്ചില്ല. അമ്മയുടേയും അദ്ധ്യാപികമാരുടെയും സാന്നിധ്യത്തില്‍ വനിതാ പൊലീസാണ് കുട്ടിയില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇതോടെയാണ് ഒരു വര്‍ഷമായിതുടരുന്ന പീഡനകഥ പുറത്തായത്.
ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിങ്ങില്‍ ഇടപെടാന്‍ പിതാവ് ശ്രമിച്ചിരുന്നു. ഇതാണ് കരുതലോടെ വിവരങ്ങള്‍ ചോദിക്കാന്‍ കാരണം. ഇതോടെ തന്നെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഒരു വര്‍ഷം മുന്‍പു വരെ പെണ്‍കുട്ടി ഹോസ്റ്റലില്‍നിന്നാണ് പഠനം നടത്തിയിരുന്നത്. വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെ പിതാവ് വീട്ടിലേക്കു പോയി. അടിമാലി സി.ഐയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് ഇയാളുടെ വീട്ടിലെത്തി. ആത്മഹത്യയ്ക്കൊരുങ്ങിയ ഇയാള്‍ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.
അഞ്ചാംമൈലിനു മുകളിലുള്ള വനമേഖലയിലേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്നെത്തിയ പൊലീസ് ഇയാളെ കീഴടക്കി. ദേവികുളം മജിസ്ട്രേറ്റ് പെണ്‍കുട്ടിയില്‍നിന്നു രഹസ്യമൊഴിയെടുത്തു.
https://www.facebook.com/Malayalivartha






















