കോഴിക്കോട് കലക്ടര്‍ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്ന കേസില്‍ കാപ്പ ചുമത്തണമെന്ന കോടതി ഉത്തരവ് പാലിക്കാതിരുന്നതിനെ തുടര്‍ന്ന് കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ഹൈക്കോടതിയുടെ വിമര്‍ശനം. പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്തണമെന്ന് കളക്ടര്‍റോട് കോടതി ഉത്തരവിട്ടിരുന്നു.
ഇത് പാലിക്കാതിരുന്നതിന് കാരണം വിശദീകരിക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ കാപ്പ ചുമത്തേണ്ടെന്ന നിലപാടിന്റെ കാരണം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പെണ്‍കുട്ടികളെ കടത്തിയ കേസില്‍ സുഹൈല്‍ തങ്ങള്‍ എന്ന പ്രതിയ്ക്കെതിരെ കാപ്പ ചുമത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ക്കെതിരെ കാപ്പ ചുമത്തേണ്ട സാഹചര്യം ഇല്ലെന്ന നിലപാടാണ് കളട്കര്‍ സ്വീകരിച്ചത്. കോടതിയെ പരീക്ഷിക്കരുതെന്നും നിയമം എല്ലാവര്‍ക്കും ഔരുപോലെയാണെന്നും കോടതി കളക്ടറെ ഓര്‍മ്മപ്പെടുത്തി.
https://www.facebook.com/Malayalivartha






















