നാട്ടിലെ മന്ത്രിയോ അതോ വിദേശത്തെയോ: പഞ്ചായത്ത് മന്ത്രി എന്നും വിദേശത്താണ് എന്തിന്?

മുന്‍ പഞ്ചായത്ത് മന്ത്രി ഡോ . എം കെ മുനീര്‍ എന്തിനാണ് അടിക്കടി വിദേശത്ത് പോയത്? കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കണക്കനുസരിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഏറ്റവുമധികം വിദേശയാത്ര നടത്തിയ മന്ത്രി, ഡോ. എംകെ മുനീറാണ്. 33 വിദേശയാത്രകള്‍ നടത്തിയതില്‍ 26 യാത്രകളും സ്വകാര്യ സന്ദര്‍ശനങ്ങളായിരുന്നു
മന്ത്രി സ്വകാര്യയാത്ര നടത്തിയാലും ചെലവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് നല്‍കേണ്ടത്. 27 യാത്രകള്‍ നടത്തിയ ഷിബു ബേബി ജോണാണ് മുനീറിന് തൊട്ടു പിന്നിലുള്ളത്. പി.കെ കുഞ്ഞാലിക്കുട്ടി 25 തവണ വിദേശയാത്രകള്‍ നടത്തി.
എം കെ മുനീറിനെ സംബന്ധിച്ചിടത്തോളം എടുത്തു പറയത്തക്ക ജോലികള്‍ ഉണ്ടായിരുന്നില്ല. പഞ്ചായത്ത്- സാമൂഹ്യനീതി വകുപ്പുകളുടെ മന്ത്രിയായിരുന്ന മുനീറാകട്ടെ വിദേശ യാത്ര ചെയ്യേണ്ട കാര്യവും ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം നിരന്തരം വിദേശ യാത്രകള്‍ നടത്തിയത് എന്തിനുവേണ്ടിയാണെന്ന ചോദ്യം ബാക്കിയാവുന്നു.
ഒഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മന്ത്രിമാര്‍ നടത്തിയ വിദേശ യാത്രകള്‍ വിജിലന്‍സ് അന്വേഷിച്ചേക്കും. എം.കെ. മുനീറിന്റെ യാത്രകളാകും ആദ്യം അന്വേഷിക്കുക. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വകാര്യ യാത്രകളുടെ പണം സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ടി വരും.,
എന്നാല്‍ പിണറായി വിജയന്റെ രീതി അനുസരിച്ച് അദ്ദേഹം ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ സാധ്യതയില്ല. അതേസമയം ആരെങ്കിലും വിജിലന്‍സ് കോടതിയെ സമീപിക്കുകയാണെങ്കില്‍ സര്‍ക്കാരിന് അന്വേഷിക്കാതിരിക്കാന്‍ കഴിയാതെ വരും. ജേക്കബ് തോമസാണ് വിജിലന്‍സ്ഡയറക്ടര്‍. കോടതി ഉത്തരവ് ഉണ്ടെങ്കില്‍ അദ്ദേഹം എന്തു ചെയ്യുമെന്ന് പറയാനാവില്ല.
https://www.facebook.com/Malayalivartha






















