എന്‍ട്രന്‍സ് കോച്ചിംഗിനിടെ ഇസ്‌ലാമിക യുവാവുമായി പ്രണയം; നിമിഷ 'ലൗ ജിഹാദി' ന്റെ ഇരയെന്ന് സംശയം

കാസര്‍ഗോഡ് നിന്നുള്ള യുവ ദമ്പതികളുടെ തിരോധാനവും മതം മാറ്റവും ഇസ്‌ലാമിക് സ്‌റ്റേറ്റ് ബന്ധവുമെല്ലാം ആരോപിക്കപ്പെട്ട കേസില്‍ നിമിഷാ ഫാത്തിമ ലൗ ജിഹാദിന് വിധേയമായതായി സംശയം.
ഇവര്‍ വിദഗ്ദ്ധമായി ഒരുക്കിയ ട്രാപ്പില്‍ നിമിഷ കുടുങ്ങുകയായിരുന്നു എന്നാണ് നിഗമനം. ഇത്തരത്തില്‍ പലയിടത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററുകളും സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച് സ്ത്രീകള്‍ ഉള്‍പ്പെട്ട നിരവധി സംഘങ്ങള്‍ ഉള്ളതായും സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈസയെന്ന ബക്‌സനെ പരിചയപ്പെടുന്നതിന് വളരെ മുമ്പ് തന്നെ നിമിഷയെ മറ്റൊരു യുവാവ് പ്രണയിക്കുകയും മതംമാറ്റുകയുമായിരുന്നെന്ന കണ്ടെത്തലാണ് ഈ സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ബിഡിഎസിന് ചേരുന്നതിന് മുമ്പ് തന്നെ നിമിഷ മതം മാറിയതായും വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പോലീസ് കൊണ്ടുവരുമ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് സൗകര്യം ചോദിച്ചിരുന്നതായും വിവരമുണ്ട്. ബിഡിഎസ് കോഴ്‌സ് പൂര്‍ത്തിയാകാന്‍ കേവലം ആറുമാസം ബാക്കി നില്‍ക്കെ നിമിഷ പഠനം ഉപേക്ഷിച്ചു. തീവ്രമത വിശ്വാസിയായി തീര്‍ന്ന നിമിഷ ഡോക്ടറായാല്‍ അന്യ പുരുഷനെ കാണേണ്ടതായും സ്പര്‍ശിക്കേണ്ടി വരുന്നതിനേക്കാളും നല്ലത് പഠനം ഉപേക്ഷിക്കുകയല്ലേ എന്ന് പലപ്പോഴായി സഹപാഠികളോട് ചോദിച്ചിരുന്നതായുമാണ് വിവരം.
തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനായി പോയിരുന്ന കാലത്ത് പരിചയപ്പെട്ട യുവാവാണ് നിമിഷയുടെ മതംമാറ്റത്തിന് പിന്നിലെന്നാണ് കരുതുന്നത്. രണ്ടു വര്‍ഷത്തോളം നിമിഷയെ പിന്തുടര്‍ന്ന ഇയാള്‍ പിന്നീട് പ്രണയം ഉപേക്ഷിച്ച ശേഷമാണ് ബക്‌സനുമായി വിവാഹത്തില്‍ ഏര്‍പ്പെടുകയും ഇന്ത്യ വിടുകയും ചെയ്തതെന്നാണ് വിവരം. തീവ്ര വിശ്വാസിയായ ഇയാള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിമിഷയുമായി ബന്ധപ്പെടുകയും പ്രത്യേക കഌസ്സുകള്‍ വഴി മനംമാറ്റം വരുത്തുകയും പ്രണയം മൂത്തതോടെ വിവാഹം കഴിക്കണമെങ്കില്‍ മതംമാറണമെന്ന് നിര്‍ബ്ബന്ധിച്ചതായും കരുതുന്നു.
2013 ല്‍ നിമിഷ മതം മാറിയെന്നും അതിന് ശേഷവും വീട്ടില സംശയമില്ലാതെ പെരുമാറിയ നിമിഷ ഹോസ്റ്റലില്‍ എത്തിയതോടെയാണ് ഒരു പൂര്‍ണ്ണ വിശ്വാസിയിലേക്ക് മാറിയത്. ഹോസ്റ്റലില്‍ പര്‍ദ്ദയിടുകയും റംസാന്‍ വ്രതം നോക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കാമുകന്‍ പ്രണയം ഉപേക്ഷിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഫോണിലും ബന്ധമുണ്ടായിരുന്ന ബക്‌സനുമായി വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് മാത്രമാണ് നിമിഷ നേരില്‍ പരിചയപ്പെട്ടത്. 
മുമ്പ് പ്രണയിച്ച യുവാവിന്റെ നിര്‍ദേശപ്രകാരമാണോ റിഫൈല നിമിഷയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായതെന്നും ഇജാസും റിഫൈലയും ഹഫീസുദ്ദീനും ഉള്‍പ്പെടെ കാണാതായ ചിലര്‍ ചേര്‍ന്ന് ഉണ്ടാക്കിയ സംഘത്തില്‍ ചേര്‍ത്തതെന്നുമെല്ലാമുള്ള സംശയം ഉയരുകയാണ്. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കായി റിഫൈലയും സംഘവും നടത്തിയ പരിപാടിയില്‍ നിമിഷ സജീവമായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















