ഹജ്ജിനോടനുബന്ധിച്ചുള്ള ആദ്യ വിമാനം ആഗസ്റ്റ് 22ന്

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ തീര്‍ഥാടകരുടെ ഹജ്ജ് ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 22നാണ് ആദ്യവിമാനം പുറപ്പെടുക. 300 പേരാണ് ആദ്യസംഘത്തിലുള്ളത്. തുടര്‍ന്ന് സെപ്റ്റംബര്‍ നാല് വരെ എല്ലാ ദിവസവും രണ്ട് വിമാനം വീതമുണ്ടാകും. അവസാന ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് ഒരൊറ്റ വിമാനം മാത്രമാ
ണുള്ളത്. ഓരോ തീര്‍ഥാടകനും ഏത് ദിവസമാണ് പുറപ്പെടുകയെന്നത് സംബന്ധിച്ച ഹജ്ജ് മാനിഫെസ്‌റ്റോ കേന്ദ്ര ഹജ്ജ് കമ്മിറ്റി തയാറാക്കുകയാണ്. ആഗസ്റ്റ് ആദ്യവാരത്തിലാണ് ഇവ പ്രസിദ്ധീകരിക്കുക. നെടുമ്പാശ്ശേരിയില്‍നിന്ന് സൗദി എയര്‍ലൈന്‍സാണ് ഇത്തവണത്തെ ഹജ്ജ് സര്‍വിസ് നടത്തുക.
https://www.facebook.com/Malayalivartha






















