ഫാദര്‍ ടോം ഉഴുനാലിലിന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ക്രൂര മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ പുറത്ത്

ഫാദര്‍ ടോമിന്റേത് എന്ന് കരുതുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവന്നു. ഫാദര്‍ ടോം ഉഴുനാലിലിന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ക്രൂര മര്‍ദ്ദനമേറ്റെന്ന് സൂചന. ക്രൂര മര്‍ദ്ദനം ഏല്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കണ്ണ് മൂടിക്കെട്ടിയാണ് മര്‍ദ്ദനം. വായില്‍ നിന്ന് ചോരയൊലിക്കുന്നതും വീഡിയോയില്‍ കാണാം.ഫാദറിന്റെ ജീവന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് പോസ്റ്റിനൊപ്പമുള്ള ഹാഷ്ടാഗ് സൂചിപ്പിക്കുന്നു. ദൃശ്യങ്ങളില്‍ കാണുന്നത് അനുസരിച്ച് ശാരീരികമായി അവശ നിലയിലാണ് ഫാദര്‍ ടോം. നേരത്തെ ജീവന് വേണ്ടി യാചിച്ച് നില്‍ക്കുന്ന ഫാ. ടോം ഉഴുനാലിലിന്റെ ചിത്രം ഫേസ്ബുക് പോജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോ ഉടന്‍ അപ് ലോഡ് ചെയ്യും എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്. ഫാദറിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് അഭ്യര്‍ത്ഥന പ്രത്യക്ഷപ്പെട്ടത്.താടിമീശയും മുടിയും വളര്‍ന്ന നിലയിലുള്ള ചിത്രമാണ് പോസ്റ്റില്‍ ഉണ്ടായിരുന്നത്. ഫാ. ടോം ജീവിച്ചിരിപ്പുണ്ടോ എന്നകാര്യത്തില്‍ ഇടക്കാലത്ത് ആശങ്ക നിലനിന്നിരുന്നു. ഐഎസ് ഭീകരര്‍ വധിച്ചു എന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡയിയില്‍ പരന്നു. ദുഖവെള്ളിയാഴ്ച ദിവസം കുരിശിലേറ്റുമെന്നും പ്രചരണം പുറത്തുവന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പിന്നീട് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. ഇതിനിടയിലാണ് ഫാദര്‍ ടോമിനെ മര്‍ദ്ദിക്കുന്നത് എന്ന് കരുതുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha






















