മലപ്പുറത്ത് വിദ്യാര്‍ഥികളുമായി വന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 പേര്‍ക്കു പരുക്ക്

എടക്കരയില്‍ നിറയെ വിദ്യാര്‍ഥികളുമായി വരികയായിരുന്ന സ്വകാര്യ മിനി ബസ് നിയന്ത്രണം വിട്ട് 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. മൂത്തേടം കരുളായി റോഡില്‍ കാറ്റാടി പാലത്തിനടുത്താണ് അപകടം. ബസ്സില്‍ എടക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലേമാട് വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളായിരുന്നു കൂടുതലും.
കാറ്റാടി പാലത്തിനടുത്ത് വച്ച് ലീഫ് സെറ്റ് തകരാറിലായി നിയന്ത്രണം വിട്ട് മണ്‍കൂനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അല്‍പം മാറിയിരുന്നെങ്കില്‍ ഏറെ താഴ്ചയില്‍ പുഴയോരത്തേക്കാണ് ബസ് പതിക്കുക. പരുക്കേറ്റ വിദ്യാര്‍ഥികള്‍ എടക്കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ എട്ടോടെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha






















