പടിയിറങ്ങിയതിന്റെ പരിഭവത്തില്‍ വി എസ്സിനെ കുത്തി ദാമോദരന്‍ ഗൂഡാലോചനാ വാദവുമായി രംഗത്ത്, ദാമോദരന്റെ നിലപാട് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് തിരിച്ചടിച്ച് വിഎസ്സ്: സംഭവത്തിന്റെ ക്രഡിറ്റ് കിട്ടിയ സന്തോഷത്തില്‍ കുമ്മനവും പാര്‍ട്ടിയും

പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാത്ത എം കെ ദാമോദരന്റെ നിയമനം ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത് തടഞ്ഞതിന്റെ സന്തോഷത്തില്‍ ബിജെപി. എന്നാല്‍ ദാമോദരന് ദേഷ്യം വിഎസ്സിനോട് തന്നെ. പഴയകാല ശത്രുത വെച്ച് സംഭവം വിവാദമാക്കി കത്തും നല്‍കി പുറത്താക്കിയത് വിഎസ് എന്ന് ഒളിയമ്പ് വിട്ട ദാമോദരന് ചുട്ട മറുപടി നല്‍കി വിഎസ്സ്. അങ്ങനെ ഉപദേശകര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പിണറായി ഒന്നും മിണ്ടുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശക സ്ഥാനത്തു നിന്നു ഒഴിഞ്ഞ അഡ്വക്കേറ്റ് എം കെ ദാമോദരന്റെ വിമര്‍ശനത്തിന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ദാമോദരന്റെ നിലപാട് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയായെന്നാണ് വി എസ് അഭിപ്രായപ്പെട്ടത്. ദാമോദരനെ മാറ്റിയത് കുമ്മതം കേസുമായി കോടതിയില്‍ പോയതു കൊണ്ടാണെന്നും വി എസ് പറഞ്ഞു. തനിക്കെതിരായ വിമര്‍ശനം അവഞ്ജയോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിഎസിനെ വിമര്‍ശിച്ച് എം കെ ദാമോദരന്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വി എസ് അദ്ദേഹത്തിന് മറുപടിയുമായി രംഗത്തെത്തിയത്.
ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ടിനെ മാറ്റിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയ കാര്യവും വി എസ് സ്ഥിരീകരിച്ചു. സുശീല ഭട്ട് നല്ല അഭിഭാഷകയാണ്. അതുകൊണ്ടാണ് അവരെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട കത്തെഴുതിയതെന്നും വി എസ് വ്യക്തമാക്കി. നേരത്തെ തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ഉന്നത തല ഗൂഢാലോചന നടന്നതായി ആരോപിച്ചാണ് ദാമോദരന്‍ രംഗത്തെത്തിയയിരുന്ത്. ഇതിന് പിന്നില്‍ വി എസ് ആണെന്ന സൂചനയാണ് അദ്ദേഹം നല്കിയത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതിന് ശേഷം ഹിന്ദു ദിനപത്രത്തോടാണ് അദ്ദേഹം വിഎസിനെതിരെ തിരഞ്ഞിത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച ഉത്തരവിറങ്ങിയത് ജൂണ്‍ ഒമ്പതിനാണ്. അന്ന് ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും എം കെ ദാമോദരന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ പ്രചാരണം ആരംഭിച്ചത്. തള്ളിയതിന് ശേഷമാണ് തനിക്കെതിരെ പ്രചാരണം ആരംഭിച്ചത്. സുപ്രീം കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും സംഘടിതമായി തനിക്കെതിരെയുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പേര് വ്യക്തമാക്കുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരായി ഒന്നിനു പിറകെ ഒന്നൊന്നായി വിവാദങ്ങളിലേക്ക് എടുത്തു ചാടിയ എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇന്നലെയാണ് വ്യക്തമാക്കിയത്. താന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല. ഇക്കാരണത്താല്‍ വിവാദങ്ങളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ കോടതിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാരെത്തി. എം കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രിക്കായി പ്രത്യേകം നിയമോപദേശകനെ നിയമിച്ചതിനെതിരെ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2016 ജൂണ്‍ ഒമ്പതിനാണ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം കെ ദാമോദരനെ നിയമിച്ച് ഉത്തരവിറക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ പ്രതിഫലം ഇല്ലാതെയായിരുന്നു നിയമനം. സോഷ്യല്‍ മീഡിയയില്‍ അടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് എം കെ ദാമോദരന്‍ ഉപദേശക സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയത്.
ലാവ്‌ലിന്‍ കേസില്‍ പിണറായിയെ രക്ഷിച്ചതിന്റെ ഉപകാര സ്മരണയായിരുന്നു നിയമനം. എന്നാല്‍ കേസുകള്‍ എല്ലാം ഏറ്റെടുത്ത് അദ്ദേഹം തന്നെ വിവാദത്തില്‍പ്പെടുകയായിരുന്നു. കൂടാതെ എതിര്‍പ്പുമായി സിപി ഐ കൂടി എത്തിയതോടെ സര്‍ക്കാരിന് പിറകോട്ടുപോകേണ്ടിവന്നു.
https://www.facebook.com/Malayalivartha























