സരിതാ നായരുടെ 'വയ്യാവേലി' തിയേറ്ററിലേയ്ക്ക്
പ്രതിസന്ധികളെ തരണം ചെയ്ത് സോളാര്‍ വിവാദ നായിക സരിതാ നായരുടെ വിവാദ ചിത്രം 'വയ്യാവേലി' തിയേറ്ററിലേയ്ക്. കേരളത്തിലെ ജനങ്ങളോട് തനിക്ക് പറയാനുള്ളതെല്ലാം വ്യക്തമാക്കുകയാണ് സരിത ഈ ചിത്രത്തിലൂടെ. ഡബ്ല്യുജെ ക്രിയേഷന്‍സിനു വേണ്ടി ജോബി മാത്യുവും, വി.വി.എസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം വി.വി.സന്തോഷ് സംവിധാനം ചെയ്യുന്നു. വയ്യാവേലിയില്‍ സരിതയോടൊപ്പം, ശിവജി ഗുരുവായൂര്‍, കിരണ്‍ രാജ്, കൊച്ചു പ്രേമന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
'നിശാഗന്ധി' എന്ന കഥാപാത്രത്തെയാണ് സരിത ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ധീരയായ പോലീസുകാരിയായും, നര്‍ത്തകിയായും ഒക്കെ സരിത ചിത്രത്തില്‍ എത്തുന്നുണ്ട്.
ലോകത്തുള്ള സകല വയ്യാവേലികളിലും കുടുങ്ങിയ മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് നിശാഗന്ധി കടന്നുവരുന്നു. നിശാഗന്ധി അവര്‍ക്കൊരു ആവേശമായി മാറുകയും വഴികാട്ടിയാവുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രധാന പ്രമേയം. സരിതയുടെ ചടുല നൃത്തരംഗങ്ങളും ചിത്രത്തിലുണ്ട്. സമൂഹത്തൊട് തനിക്ക് പറയാനുള്ളത്, നിശാഗന്ധി എന്ന കഥാപാത്രത്തിലൂടെ പറയുന്നുവെന്നാണ് സരിത വ്യക്തമാക്കുന്നത്.
പുലിവാല്‍ പട്ടണം, പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സന്തോഷ്. അശോക് നായര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ സുധാംശു, ജസ്റ്റിന്‍ കാളിദാസ് എന്നിവരാണ് രചിച്ചിരിക്കുന്നത്. സംഗീതം ജസ്റ്റിന്‍ കാളിദാസ്, രവി ജെ. മേനോന്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കുന്നു.
സരിത നായര്‍, ശിവജി ഗുരുവായൂര്‍, കിരണ്‍ രാജ്, കൊച്ചു പ്രേമന്‍, വിനോദ് കോവൂര്‍, കലാഭവന്‍ സുധി, വേണു മച്ചാട്ട്, എ.വി.മൊയ്തുണ്ണി, ഫൈസി, ബേസില്‍, അന്‍വര്‍, അമീര്‍, ശ്രീലാല്‍, നിഷാ സാരംഗ്, അഞ്ജന, സുമംഗള എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തും.
https://www.facebook.com/Malayalivartha























