മനോരമയില്‍ നിന്നും ഏഷ്യാനെറ്റില്‍ നിന്നും കൂട്ടത്തോടെ ന്യൂസ് 18ലേക്ക്; ലക്ഷങ്ങളാണ് ശമ്പളം

ആന്ധ്രയിലുള്ള ഇ ടിവിയുടെ മലയാളം വാര്‍ത്താ ചാനലായ ന്യൂസ്18ലേക്ക് ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും മനോരമന്യൂസില്‍ നിന്നും റിപ്പോര്‍ട്ടര്‍മാരും സീനിയര്‍ ജേര്‍ണലിസ്റ്റുകളും കൂട്ടത്തോടെ ചേക്കേറുന്നു. ലക്ഷങ്ങള്‍ ശമ്പളം നല്‍കിയാണ് ഭൂരിപക്ഷം പേരെയും ന്യൂസ് 18 സ്വന്തമാക്കിയിരിക്കുന്നത്.
മനോരമന്യൂസിലെ രാജീവ് ദേവരാജിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയത്. അതുപോലെ മനോരമന്യൂസിലെ ഡല്‍ഹി ചീഫായിരുന്ന പി.ജെ ശ്രീലാലിന് രണ്ടരലക്ഷത്തോളം രൂപയാണ് ശമ്പളം നല്‍കി കമ്പനി സ്വന്തമാക്കിയത്. ഏഷ്യാനെറ്റിലെ ഒരു സീനിയര്‍ എഡിറ്റര്‍ ഏഴ് ലക്ഷം രൂപയാണ് സാലറി ചോദിച്ചത്. ഇപ്പോഴും വിലപേശല്‍ നടക്കുന്നു.
ഇന്ത്യാവിഷനില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടര്‍മാരും സാങ്കേതികവിദഗ്ധരും ആദ്യമേ ന്യൂസ് 18ല്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ സാമ്പത്തിപ്രശ്‌നം ഉണ്ടായപ്പോള്‍ കുറേ പേരും ജോയിന്‍ ചെയ്തു. ചുരുക്കം പറഞ്ഞാല്‍ ചാനലുകളിലെ മുഖ്യധാരയിലുള്ളവരെല്ലാം ന്യൂസ് 18 ജോയിന്‍ ചെയ്യുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് മുതല്‍ അടുത്ത കാലം വരെ പിണറായി വിജയനും സി.പി.എമ്മിനും അനുകൂല നിലപാടെടുത്തതോടെ ഏഷ്യാനെറ്റിന്റെ വ്യൂവര്‍ഷിപ്പില്‍ ഇടിവ് വന്നിരുന്നു. ഏകപക്ഷീയമായ നിലപാടാണ് ഏഷ്യാനെറ്റ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.
ജേര്‍ണലിസ്റ്റുകള്‍ക്ക് പുറമേ എഡിറ്റര്‍മാരും മറ്റ് സാങ്കേതിക വിദഗ്ധരെയും വന്‍തുക നല്‍കിയാണ് ചാനല്‍ 18 സ്വന്തമാക്കിയത്. ആക്കുളത്ത് എം.ജി.എം സ്‌കൂളിന് സമീപം വലിയ ഓഫീസ് സമുച്ഛയവും തുടങ്ങി. മുമ്പ് ഹൈദരാബാദിലായിരുന്നു ന്യൂസ് ഡെസ്‌ക്ക്. തിരുവനനന്തപുരം നഗരത്തില്‍ എവിടെയെങ്കിലും ബ്യൂറോ തുടങ്ങാന്‍ ഓഫീസ് സ്‌പേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും പുതിയ ചാനല്‍ നിലവിലുള്ള എല്ലാ ചാനലുകള്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha























