പാവം വിഎസ്. ഇനി കേസുമില്ല പുക്കാറുമില്ല

ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ചുമതലയേല്‍ക്കുന്നതോടെ പ്രസ്താവനകളും കേസുകളും അവസാനിപ്പിക്കാന്‍ വിഎസ് അച്യുതാനന്ദന് സിപിഎം കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കും.
അച്യുതാനന്ദന്‍ പഴയതു പോലെ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ സാധിക്കില്ലെന്ന വ്യക്തമായ സൂചന കേന്ദ്ര നേതൃത്വം നല്‍കി കഴിഞ്ഞു. അത്തരത്തില്‍ തുടരാനാണ് ആഗ്രഹമെങ്കില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വിഎസിന് നല്‍കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സമിതി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
വിഎസും സംസ്ഥാന സര്‍ക്കാരും തമ്മില്‍ യാതൊരുവിധ കലാപത്തിനും ഇടവരരുതെന്ന വ്യക്തമായ സൂചന കേന്ദ്രനേതൃത്വം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ തിരുത്താനുമുള്ള തസ്തികയല്ല ഭരണപരിഷ്‌കാര കമ്മീഷന്‍ പകരം ഭരണംപരിഷ്‌ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്ട്ടില്‍ നല്‍കണം. അത് നടപ്പിലാക്കണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. നേരത്തെയും ഭരണ പരിഷ്‌ക്കരണ കമ്മീഷനുകള്‍ ഉണ്ടായിട്ടുണ്ട്. അവയൊന്നും പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല.
എം. കെ ദാമോദരനെതിരെ വിഎസ് അച്യുതാനന്ദന്‍ നടത്തിയ കള്ളകളികള്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എം.കെ. ദാമോദരനെതിരെ നീങ്ങാന്‍ സിപിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത് വിഎസാണ്. സിപിഐയുടെ ഉദ്യമം വിജയിക്കുകയും ചെയ്തു. സിപിഐയുടെ നിലപാടിലും പിണറായിക്ക് അമര്‍ഷമുണ്ട്. ഇത്തരം നിലപാടുകള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്നാണ് പിണറായിയുടെ നിലപാട്.
ഭരണപരിഷ്‌കാരകമ്മീഷന്‍ പോലെ ഭരണഘടനാപരമായ തസ്തികയിലിരിക്കുന്ന ഒരാള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വിഎസ് അച്യുതാനന്ദനാവില്ല.
https://www.facebook.com/Malayalivartha























