വാക്‌സിന്‍ വിരുദ്ധ പ്രചരണം; ജേക്കബ് വടക്കഞ്ചേരിയ്‌ക്കെതിരെ പരാതി

വാക്‌സിന്‍ വിരുദ്ധ പ്രചരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയ്ക്ക് പരാതി ലഭിച്ചു. കേരളാ ഫ്രീ തിങ്കേഴ്‌സ് ഫോറമാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.
വൈദ്യശാസ്ത്രത്തില്‍ ബിരുദമില്ലാത്ത ഡോക്ടര്‍ പദവി ഉപയോഗിക്കുകയും രോഗികളെ പരിശോധിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജേക്കബ് വടക്കഞ്ചേരി നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനുണ്ടോ എന്നും ഇവിടുത്തെ ജീവനക്കാര്‍ യോഗ്യതയുള്ളവരാണോ എന്നും പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.
ഡിഫ്തീരിയ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വാക്‌സിന്‍ വിരുദ്ധ പ്രചാരണവുമായി ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























