പ്രസവത്തിന് എത്തിയ യുവതിയ്ക്ക് ഡോക്ടര്‍മാരുടെ മര്‍ദ്ദനം

കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ പ്രസവത്തിന് എത്തിയ യുവതിയ്ക്ക് ഡോക്ടര്‍മാരുടെ ചീത്തവിളിയും മര്‍ദ്ദനവും. എട്ടാമത്തെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ എത്തിയ യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഗര്‍ഭാശയം നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്രേ. പ്രസവയന്ത്രമെന്നും യുവതിയെ പരിഹസിച്ചു. വേദനകൊണ്ട് പുളഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഏഴെണ്ണം പ്രസവിച്ചില്ലേ ഇനി എല്ലാം സ്വയം ചെയ്‌തോളൂ എന്നായിരുന്നു ആക്ഷേപം.
മുഖത്തും കാലിലും മര്‍ദ്ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിലായിരുന്ന യുവതിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കൊളേജിലേയ്ക്ക് മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് മുതല്‍ പരിഹാസം തുടര്‍ന്നു. ലേബര്‍ റൂമിലെ മര്‍ദ്ദനം കൂടിയായപ്പോഴാണ് യുവതി പരാതിപ്പെട്ടത്. മെഡിക്കല്‍ കൊളെജ് പൊലീസിലാണ് പരാതി നല്‍കിയത്. ലേബര്‍ റൂമിലെത്തുന്ന യുവതികളോട് മോശമായി പെരുമാറുന്നത് പതിവാണെന്ന് ആരോപണവുമുണ്ട്.
https://www.facebook.com/Malayalivartha























