വിഎസ് പിടിമുറുക്കുന്നു സര്‍ക്കാരില്‍: സുശീലാഭട്ട് തീരുമാനം മാറ്റിയേക്കും

റവന്യൂവകുപ്പിന്റെ സര്‍ക്കാര്‍ പ്ലീഡറായിരുന്ന സുശീലാഭട്ടിനെ പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് തീരുമാനമെടുക്കും.
മുഖ്യമന്ത്രിക്കാണ് വിഎസ് കത്ത് നല്‍കിയിരിക്കുന്നത്. വിഎസ് കാനം രാജേന്ദ്രനുമായി ബന്ധപ്പെട്ട് സുശീലാഭട്ടിനെതിരെയുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. അതേസമയം സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വിഎസിനെ അറിയിച്ചു. അങ്ങനെയാണ് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
സിപിഐയാണ് സര്‍ക്കാര്‍ പ്ലീഡറുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതില്‍ നിരാശനാണ്. എന്നാല്‍ സിപിഎം തീരുമാനം ധിക്കരിക്കാനുള്ള ശേഷി അദ്ദേഹത്തിനില്ല.
വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പരിഗണിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി റവന്യൂമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുകയാണെങ്കില്‍ റവന്യൂ മന്ത്രാലയം നിലപാട് മാറ്റിയേക്കും. ഏതായാലും വിഎസിനെ കൂടുതല്‍ മാനിക്കുന്നത് സിപഐയാണ്. സുശീലാഭട്ടിനെ നീക്കിയാലും ഇല്ലെങ്കിലും അവര്‍ വിഎസിനെ തള്ളുകയില്ല,
സുശീലാഭട്ടിന്റെയും എം കെ ദാമോദരനെയും പോലുള്ള വിഷയങ്ങളാണ് സര്‍ക്കാരിനെ മോശമാക്കിയത്. എം കെ ദാമോദരന്‍ വിഷയത്തില്‍ സര്‍ക്കാര്‍ തെറ്റ് തിരുത്തിയെങ്കിലും സുശീലാഭട്ടിന്റെ കാര്യത്തില്‍ തത്സ്ഥിതി തുടരുകയാണ്. സുശീലാഭട്ടിനെ മാറ്റിയതില്‍ മാധ്യമങ്ങളും സര്‍ക്കാരിന് എതിരായി കഴിഞ്ഞു
https://www.facebook.com/Malayalivartha























