ചെങ്ങന്നൂരിലെ ആലാ ഗ്രാമം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്

ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ ഒരു ഗ്രാമം മുഴുവന്‍ ഡിജിറ്റലാകാനൊരുങ്ങുന്നു. കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ടെക്‌നിക്കല്‍ സെല്ലിലെ അന്‍പതോളം വിദ്യാര്‍ഥികളാണ് പഞ്ചായത്തിലെ ആലാ ഗ്രാമത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ ഗ്രാമമാക്കാന്‍ ഒരുങ്ങുന്നത്.
ഒരു വീട്ടിലെ ഒരാളെയെങ്കിലും ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഗ്രാമത്തിലെ 3760 വീടുകളാണ് സംഘം കയറിയിറങ്ങുന്നത്. കംപ്യൂട്ടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങള്‍, ഇന്റര്‍നെറ്റ്, ഇ മെയില്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയുടെ ഉപയോഗരീതി, സൈബര്‍ നിയമങ്ങള്‍ എന്നിവയാണ് ഗ്രാമാവാസികള്‍ക്കു മുന്നില്‍ കുട്ടികള്‍ പഠിപ്പിക്കുന്നത്.പഠനപദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് കോളേജ് ഡയറക്ടര്‍ ഡോ. കെ.ജി.ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. സന്തോഷ് പി.മാത്യു, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ റോബിന്‍ ജയിംസ് എന്നിവരാണ്.
ലാപ്‌ടോപ് സഹിതമാണ് കുട്ടികള്‍ വീടുകളില്‍ കയറിയിറങ്ങി ജനങ്ങളെ പഠിപ്പിക്കാനൊരുങ്ങുന്നത്. അഞ്ചു മൊഡ്യൂളുകളായി പാഠ്യപദ്ധതി ഇതിനായി ഇവര്‍ ഒരുക്കിയിട്ടുമുണ്ട്. 20 മണിക്കൂര്‍ നീളുന്ന പാഠ്യപദ്ധതിയില്‍ 14 മുതല്‍ 60 വരെ വയസ്സ് പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. പഠിപ്പിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു രജിസ്ട്രേഷന്‍ നടത്തി പഠനം കഴിഞ്ഞവര്‍ക്ക് ഓണ്‍ ലൈനായി പരീക്ഷയും നടത്തുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി അടുത്തിടെ നടന്ന ആദ്യ പരീക്ഷയില്‍ സ്ത്രീകളടക്കത്തെ നിരവധി പേരാണ് പങ്കെടുത്തത്. ഇതില്‍ പലരും ഇന്റെര്‌നെറ്.ജി മെയില്‍ സംവിധാനങ്ങളെക്കുറിച്ച അജ്ഞരായിരുന്നെങ്കിലും ഇതിനെ കുറിച്ച കൂടുതലറിയാന്‍ ഇവര്‍ താല്പര്യം പ്രകാടിപ്പിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























