ആമീറുളിനെ സംബന്ധിച്ചു കേരളത്തില്‍ പ്രചരിച്ചതെല്ലാം നുണക്കഥകള്‍, അമീറുള്‍ കൊലപാതകം ചെയ്‌തോ എന്ന് അറിയില്ല, അമീറിന്റെ സഹോദരന്‍

പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെക്കുറിച്ചു കേരളത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ എല്ലാം വ്യാജവാര്‍ത്തയായിരുന്നെന്ന വെളിപ്പെടുത്തലുമായി അമീറിന്റെ സഹോദരന്‍. അമീറുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകളില്‍ അമീറുള്‍ നാട്ടിലെ ക്രിമിനലായിരുന്നെന്നും, നിരവധി കേസുകളിലെ പ്രതിയായിരുന്നെന്നുമെല്ലാം മാധ്യമങ്ങള്‍റിപ്പോര്‍ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പടര്‍ന്ന വാര്‍ത്തകളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ തെറ്റായിരുന്നെന്നു അമീറിന്റെ സഹോദരന്‍ ബഹാര്‍ പറഞ്ഞു.
ആമീറുള്‍ ആസാമില്‍ നിന്നു വിവാഹം കഴിച്ചിട്ടില്ലെന്നു സഹോദരന്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ വന്ന വാര്‍ത്തകളെല്ലാം തെറ്റായിരുന്നെന്നും ബഹാര്‍ പറഞ്ഞു. അമീറുല്‍ മലയാളം സംസാരിക്കുന്നത് ഇതു വരെ കേട്ടിട്ടില്ലെന്നും സഹോദരന്‍ വെളിപ്പെടുത്തി.
പെരുമ്പാവൂരിനടുത്ത് വല്ലത്തു നിന്നും ഓട്ടോറിക്ഷയില്‍ ആലുവയിലേക്ക് അമീര്‍ പോയത് നാട്ടിലേക്കു പോവാനുള്ള പണം ബഹാറില്‍ നിന്നും വാങ്ങിയതിന് ശേഷമായിരുന്നു. മൂന്ന് മാസമായി കൂലി ലഭിക്കാത്തതിനാല്‍ മുതലാളിയുമായി വഴക്കിട്ടിരുന്നതിനാല്‍ നാട്ടിലേക്കു പോവുകയാണെന്നായിരുന്നു ബഹാറിനോട് പറഞ്ഞത്. അമീര്‍ ഈ കൊലപാതകം നടത്തിയോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു നിസ്സംഗമായി ബഹാര്‍ അറിയിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമീറിന്റെ സഹോദരന്‍ ബഹാര്‍ അമീറിനെക്കുറിച്ച് അറിയിച്ചത്.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ആസാമിലെ നൗഗാവ് സ്വദേശിയായ അമീറുളിനെ കസ്റ്റഡിയിലെടുത്തതു മുതല്‍ അമീറിനെ പറ്റി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അമീറുള്‍ നിരവധി കേസുകളി പ്രതിയാണെന്നും, അമീറുള്‍ നന്നായി മലയാളം സംസാരിക്കുമെന്നും എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അമീറലിനു ഹിന്ദിയും ബംഗാളിയുമല്ലാതെ മറ്റു ഭാഷകളൊന്നും വശമില്ലെന്നു അമീറിനു വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അറിയിച്ചു. കേരളത്തില്‍ വര്‍ഷങ്ങളായി താമസിച്ചതിന്റെ ഭാഗമായി കുറച്ചു മലയാളമേ അമീറിന് അറിയു എന്നു അഭിഭാഷകന്‍ പി. രാജന്‍ പറഞ്ഞു.
ലഭ്യമായ തെളിവുകളില്‍ നിന്നും ചെരുപ്പില്‍ നിന്നും ലഭിച്ച രക്തക്കറയുടെ അടിസ്ഥാനത്തിലാണ് അമീര്‍ കൊലപാതകി ആണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ജിഷയുടെ വധവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് ശേഷം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയും, തെളിവുകള്‍ ലഭിക്കാതെ പോയത് പോലീസിന്റെ അശ്രദ്ധ മൂലമാണെന്നുമൊക്കെ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ലഭ്യമായ ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ചും ശാസ്ത്രീയമായ തെളിവുകള്‍ നല്‍കിയും അമീറിനെ കുറ്റവാളിയാന്നെന്നു പോലീസ് സ്ഥാപിക്കുമ്പോള്‍ അമീര്‍ ജിഷയെ എന്തിനു വധിച്ചു, കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണ്, ആരുമറിയാതെ അമീര്‍ ഒറ്റയ്ക്ക് ഈ പാതകം എങ്ങനെ ചെയ്തു തുടങ്ങി നിരവധി കാര്യമാണ് ചോദ്യം മാത്രമായി അവശേഷിക്കുകയാണ്.
https://www.facebook.com/Malayalivartha























