17 ഭാര്യമാരും എന്നോട് പിണങ്ങിപ്പോയി... ആട് ആന്റണി പറയുന്നു

കേരളത്തിലും തമിഴ്‌നാട്ടിലുമായി എണ്ണമറ്റ മോഷണക്കേസുകളിലെ പ്രതിയാണ് ആട് ആന്റണി. 40 വര്‍ഷത്തിനിടെ കവര്‍ന്നതു ലക്ഷക്കണക്കിനു രൂപയുടെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍. പൊലീസുകാരനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞതു മൂന്നു കൊല്ലത്തോളം. ഗള്‍ഫിലും തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങയ ആട് വീണ്ടും മോഷണം തുടങ്ങി. എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെല്ലാം കവര്‍ച്ച നടത്തി. തൃശൂരിലെ ഒരു ലോഡ്ജില്‍ താമസിക്കുമ്പോള്‍ പരിചയപ്പെട്ട റൂംബോയിയുടെ സഹോദരിയെ വിവാഹം കഴിച്ചു. എന്റെ ആദ്യത്തെ വിവാഹമായിരുന്നു അത്. ഞങ്ങള്‍ എറണാകുളം, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ താമസിച്ചു. ആ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്. ഇതിനിടെ പരിചയപ്പെട്ട ബിന്ദു, ഷൈല, പുഷ്പ തുടങ്ങിയ യുവതികളും എന്റെ ഭാര്യമാരായി. എണ്ണം പറഞ്ഞാല്‍ 17 ഭാര്യമാരുണ്ട്. ഞാന്‍ കള്ളനാണെന്നറിഞ്ഞു ചിലര്‍ പിണങ്ങിപ്പിരിഞ്ഞു. മറ്റു ഭാര്യമാരുണ്ടെന്നറിഞ്ഞു ഗുഡ്‌ബൈ പറഞ്ഞവരും കൂട്ടത്തിലുണ്ട്. (സോജ, ബിന്ദു, ഷൈല, പുഷ്പ, ജെന്നി, സ്മിത, എയ്ഞ്ചല്‍ മേരി, സുജാത, രമ, സൂസി, കുമാരി (കൊച്ചുമോള്‍), വിജി, ശ്രീകല, ഗിരിജ... ഭാര്യമാരുടെ പട്ടിക നീളും) പാലക്കാട് കരുമാണ്ടകൗണ്ടന്നൂരുള്ള ബിന്ദുവിനെ വിവാഹം കഴിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ നായരായി അഭിനയിച്ചു. മുന്‍പു ബിസിനസ് എക്‌സിക്യൂട്ടീവായും നടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























