പിണറായിയും ചെന്നിത്തലയും തമ്മില്‍? രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം നടക്കുന്നുണ്ടെന്ന് സൂചന

ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ കാണാക്കളികള്‍,കേരള രാഷ്ട്രീയം എന്നും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനും കൂടി പേരുകേട്ടതാണ്. ഭരണത്തിലിരിക്കുമ്പോള്‍ വന്‍ കോളിളക്കം ഉണ്ടാക്കുന്ന കേസുകള്‍ പ്രതിപക്ഷം ഏറ്റുപിടിക്കുകയും അധികാരത്തിലേറുമ്പോള്‍ സൗകര്യപൂര്‍വ്വം ആകേസുകള്‍ വിസമരിക്കുകയും ചെയ്യാറാണ് പതിവ്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല. ബാര്‍ കോഴയിലും മറ്റും. ഐസ്‌ക്രീം പാര്‍ലര്‍ കേസ്. ലാവ്‌ലിന്‍ എത്രയെത്ര കേസുകള്‍. നേതാക്കള്‍ ഒന്നിക്കുകയും അണികള്‍ വെട്ടിച്ചാവുകയുമാണ് കേരളത്തില്‍ കണ്ടുവരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് ഒത്തു തീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസില്‍ ആക്ഷേപം. രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം നടക്കുന്നുണ്ടെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ മാറ്റാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചെന്നിത്തലയ്‌ക്കെതിരെയും കരുനീക്കം നടക്കുന്നത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം നല്‍കിയ എംകെ ദാമോദരന്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കേസുകളില്‍ ഹാജരായിട്ടും നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കാതിരുന്നതാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പോലും വിമര്‍ശനത്തിന് ഇടയാക്കിയത്. ഇക്കാര്യം കെപിസിസി പരിശോധിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ചെന്നിത്തലയുടെ ഒത്ത് തീര്‍പ്പ് രാഷ്ട്രീയം ബിജെപിക്കാണ് നേട്ടമുണ്ടാക്കുന്നതെന്ന വിലയിരുത്തലിലാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍. പോലീസ് അഴിമതി, ഹരിപ്പാട് മെഡിക്കല്‍ കോളേജ് അടക്കമുള്ളവയിലെ അഴിമതി സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായിയെ കടന്നാക്രമിക്കാതെ സൗമ്യ നിലപാടെടുക്കുന്നതെന്നാണ് സൂചന.ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതില്‍ കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കും അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സ്വയെ പിന്‍മാറിയതുകൊണ്ട് മാത്രമാണ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്. എന്നാല്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ ചെന്നിത്തലയെക്കാള്‍ മിടുക്ക് വിഡി സതീശനാണെന്ന സംസാരം കോണ്‍ഗ്രസിലുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ചെന്നിത്തലയ്‌ക്കെതിരെ കലാപകൊടി ഉയര്‍ത്തി കെ മുരളീധരനും രംഗത്തുണ്ട്. വയലാര്‍ രവി, പിസി ചാക്കോ, എന്നീ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും മുരളീധരനുണ്ട്. പഴയ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ച് ചെന്നിത്തലയെ നീക്കാനാണ് മുരളീധരന്റെ ശ്രമമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























