തുല്യ ശമ്പളത്തില്‍ നിലവിലെ തസ്തികയില്‍ തുടരാം, സ്ഥാനമാറ്റത്തിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി

സീനിയോറിറ്റി മറികടന്നു ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി ആയി നിയമിച്ചു എന്നും, സ്ഥാനമാറ്റത്തോടെ ശിക്ഷാനടപടി നടത്തിയെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ പരാതി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രൈബുണല്‍ തള്ളി. ട്രൈബുണലിന്റെ വിധി ഇടതു സര്‍ക്കാരിനെതിരെ നിയപോരാട്ടത്തിനു പോയ സെന്‍ കുമാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിധിയെക്കുറിച്ച് അഭിഭാഷകരോട് സംസാരിച്ചതിന് ശേഷമേ പ്രതികരിക്കൂ എന്നു സെന്‍ കുമാര്‍ വ്യക്തമാക്കി.
പുറ്റിങ്ങല്‍ അപകടം, ജിഷ വധം എന്നീ കേസുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നും, സംസ്ഥാന സര്‍ക്കാര്‍ എടുത്തതു ശിക്ഷാ നടപടി അല്ലെന്നും പരാതി പരിഗണിച്ച സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വ്യക്തമാക്കി.
നിലവിലെ ശമ്പളത്തില്‍ കുറവ് വരുത്താതെ സ്ഥാനത്തു തുടരാമെന്ന് ട്രൈബ്യുണല്‍ വിധിച്ചു. തന്റെ സീനിയോറിറ്റി മറികടന്നാണ് ബെഹ്റയെ നിയമിച്ചതെന്നുള്ള വാദത്തിനു സെന്‍കുമാറിനെ നിയമിച്ചപ്പോഴും സീനിയോറിറ്റി നോക്കിയിരുന്നില്ലെന്നു ട്രൈബ്യുണല്‍ ചൂണ്ടക്കാട്ടി.
കേരള പോലീസ് ആക്ടിന്റെ നിയമത്തിനു വിരോധമായിട്ടാണ് തന്റെ സ്ഥാനമാറ്റമെന്നും, പോലീസ് തലപ്പത്തു നിന്ന് തന്നെ മാറ്റിയത് നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ജൂണിലാണ് ടിപി സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിനു പരാതി നല്‍കിയത്. തനിക്കു പകരം ഡിജിപി ആയി നിയമിച്ചത് തന്നെക്കാള്‍ ജൂനിയറായ പോലീസ് ഓഫീസറെയാണുമ്മ പ്രതിയില്‍ ഉള്‍പ്പെട്ടിരുന്നു. മതിയായ കാരണങ്ങള്‍ കൂടാതെ തന്നെ താരം താഴ്ത്തുകയായിരുന്നു എന്നു സെന്‍ കുമാര്‍ പരാതിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha























