പദവി നല്‍കിയിട്ടും സമ്മര്‍ദ്ദ തന്ത്രവുമായി വി എസ്, ഭരണപരിഷ്‌കാര അധ്യക്ഷ പദവിയോടൊപ്പം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെക്കും തിരികെയെടുക്കണമെന്ന് ആവശ്യം

പാര്‍ട്ടിക്കെതിരെ സമ്മര്‍ദ്ദ തന്ത്രവുമായി വി എസ് വീണ്ടും രംഗത്ത്. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് മുഖ്യ തലവേദയായിരുന്നു വി എസിന്റെ പദവിയെക്കുറിച്ചുള്ള തീരുമാനം എടുക്കുക എന്നുള്ളത്. തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനു വി എസിന്റെ ജനപിന്തുണ പാര്‍ട്ടി മുതലാക്കുകയും, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന് നല്‍കി വി എസിനെ മൂലക്കിരുത്തുകയും ചെയ്തിരുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും നിലവിലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ വി എസിനുപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി ഐഎസുമായി നിരവധി തവണ കൂടിക്കാഴ്ചകളും നടത്തിയിരുന്നു. അവസാനം പാര്‍ട്ടി വി എസിനു ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയും ഇതിനായി 1951ലെ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ നിയമം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തുള്ള ബില്ല് നിയമസഭയില്‍ എ കെ ബാലന്‍ അവതരിപ്പിക്കുകയും ബില്ല് നിയസഭയില്‍ പാസ്സാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഭരണപരിഷ്‌കര പദവി നല്‍കാന്‍ തയ്യാറായാല്‍ മാത്രം പോരാ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് വി എസ്. ഈ നിലപാടിലേക്കി വി എസ് ചുവടുമാറുന്നതു പാര്‍ട്ടിക്ക് പുതിയ തലവേദനയായേക്കും. കേരളത്തിലെ സംഘടനാപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പൊളിറ്റ്ബ്യൂറോ കമ്മിഷന്റെ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിഎസിന്റെ പുതിയ ആവശ്യം അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുന്ന കാര്യം തീരുമാനായിട്ട് മതി ഭരണ പരിഷ്‌കാര അധ്യക്ഷ പദവി എന്നുള്ള വി എസിന്റെ നിലപാട് പാര്‍ട്ടിയില്‍ അവതരിപ്പിച്ചത് സമ്മര്‍ദ്ദത്തിലൂടെ പാര്‍ട്ടിയിലേക്ക് ശക്തമായി തിരിച്ചു വരാനുള്ള വി എസിന്റെ തന്ത്രമാണ്.
നേരത്തെ നിയസഭയില്‍ അംഗമായ ഒരാളെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാകുമ്പോള്‍ നിയമ സഭാംഗമായി നിയോഗിച്ചാല്‍ നിയമസഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടമാകുമെന്നുള്ളത് കൊണ്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് ബില്ല് പാസ്സാക്കിയത്. ഭരണരംഗത്തെ വിവിധ കാര്യങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് ഭരണ പരിഷ്‌കാര കമ്മീഷന്റെ ദൗത്യം. അധ്യക്ഷ പദവിയിലേക്ക് സര്‍ക്കാര്‍ കാലാകാലങ്ങളായി വിദഗ്ദ്ധരെ ആണ് നിയമിക്കാറുള്ളത്.
https://www.facebook.com/Malayalivartha























