മണ്‍സൂണ്‍ ബംപര്‍ കിട്ടിയ സന്തോഷത്തില്‍ തൃശ്ശൂര്‍ സ്വദേശി മുരളി

മണ്‍സൂണ്‍ ബംപര്‍ അടിച്ചതിന്റെ സന്തോഷത്തിലാണ് തൃശ്ശൂരിലെ കാരമുക്ക് സ്വദേശി മുരളി. ഇത്തവണത്തെ കേരള സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംപര്‍ മൂന്നു കോടി രൂപയാണ് കാരമുക്ക് വായനശാലക്കു സമീപം ചിറയത്ത് വീട്ടില്‍ മുരളിക്ക് അടിച്ചിരിക്കുന്നത്. കല്പണിക്കാരനായ മുരളിക്കു നിലവില്‍ ഇരുപതു ലക്ഷത്തോളം രൂപയുടെ കടമുണ്ട്. ഇതു വീട്ടിയതിനു ശേഷം സ്വന്തമായി കുറച്ചു സ്ഥലം വാങ്ങി അവിടൊരു വീട് വയ്ക്കുകയെന്നതാണ് ആകെയുള്ള സ്വപനമെന്നു മുരളി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുരളി മണ്‍സൂണ്‍ ബംപര്‍ മുരളി ലോട്ടറി ഏജന്റായ അഭിലാഷില്‍ നിന്നും എടുത്തത്. ബുധനാഴച സുഹൃത് വിളിച്ചറിയിച്ചിരുന്നെങ്കിലും ഇന്ന് പത്രം കണ്ടപ്പോഴാണ് ലോട്ടറി അടിച്ച വിവരം സ്ഥിരീകരിച്ചതെന്നു മുരളി പറഞ്ഞു.
ഭാര്യ ശില്നയും രണ്ടു കുട്ടികളുമടങ്ങുന്ന കൊച്ചു കുടുംബമാണ് മുരളിയുടേത്. കണ്ടശ്ശാന്‍കടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആര്യനന്ദും നഴ്സറിയില്‍ പഠിക്കുന്ന ദേവാനന്ദുമാണ് മക്കള്‍.
https://www.facebook.com/Malayalivartha























