കടകംപള്ളി ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം

കടകംപള്ളി ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ നിന്ന് സലിംകുമാറിനെ കൂടാതെ ഭാര്യ ഷംസാദിനെയും ഒഴിവാക്കിയിട്ടുണ്ട്.
കേസില്‍ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ ദാര്‍ വിദ്യോദയകുമാര്‍, നിസാര്‍ അഹമ്മദ്,സുഹ്‌റ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് പ്രതികള്‍. 2014 ല്‍ അഴിമതിരഹിത നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഭൂമിതട്ടിപ്പ് കേസില്‍ സലിം രാജിനെതിരെ സി.ജെ.എം കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
സി.ബി.ഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുപത്തിയൊന്നാം പ്രതിയായിരുന്നു സലിംരാജ്. 29 പ്രതികളായ കേസില്‍ 21 മുതല്‍ 27 വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. കടകംപള്ളി വില്ലജേിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു സലിംരാജിനെതിരെയുള്ള കേസ്. നേരത്തെ കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























