മാധ്യമപ്രവര്‍ത്തകര്‍ അതിരുവിടുമ്പോള്‍: അഭിഭാഷകര്‍ അഴിഞ്ഞാടുന്നു, പൊതുജനം പെരുവഴിയിലും: ഹൈക്കോടതിയിലെ സംഘര്‍ഷത്തിന്റെ നിജസ്ഥിതി ഏറ്റുപറഞ്ഞ് അഭിഭാഷകന്‍ ജിജി സ്‌കറിയായുടെ എഫ് ബി പോസ്റ്റ്

2 ദിവസം ആയി കേരള ഹൈകോടതിയിലെ അഭിഭാഷകരെ കുറിചുള്ള വാര്ത്ത കള്‍ പത്രക്കാര്‍ എത്ര വളചൊടിച്ചാണ്, മോശമായിട്ടുമാണ് ചാനലിലൂടെയും മറ്റും പുറത്തു വിടുന്നത് നടന്ന സംഭവം ഇങ്ങനെ.
ഇന്നലെയും ഇന്നും നടന്ന വിഷയങ്ങള്‍ ദനീഷ് മാഞൂരാന്‍ വിഷയവും ആയി വലിയ ബന്ധം ഇല്ല. ഇന്നലെ ഉച്ചക്ക് ഹൈകോടതിയില്‍ അഭിഭാഷകരുടെ ജെനറല്‍ ബോഡി കൂടി ഒറ്റെക്കെട്ടായി നേരത്തെ നടത്താന്‍ ഇരുന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് വേണ്ടെന്നു വച്ചു. അതിന് കാരണം അന്നേ ദിവസം ഉച്ചകഴിഞ്ഞു കേസ് കോടതിയില്‍ വരുന്നുണ്ടായിരുന്നു. കേസ് അടുത്ത ദിവസം ഇന്‌സ്ട്രക്ഷന്നായി മാറ്റി. പിനീട് വാര്ത്തു വരുന്നത് അഭിഭാഷക അസോസിയേഷനില്‍ ഭിന്നത, സ്‌റ്റേ തള്ളി എന്നെല്ലാം. ഇതേ തുടര്ന്ന് ചില പത്രക്കാരോട് ഇത് നേരിട്ട് വിളിച്ചു ചോദിക്കുകയും അതെ തുടര്ന്ന് വാക്ക് തര്‍ക്കം ഉണ്ടാകുകയും ചെയ്തു. പിനീട് പത്ര സമ്മേളനം നടത്താന്‍ ചെന്ന അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികളുടെ പത്ര സമ്മേളനം ബഹിഷ്‌കരിച്ചു. പിന്നീട് ഇതേതുടര്ന്ന് വാദപ്രതിവാദം നടക്കുകയും അപ്പോള്‍ വക്കീല്മാുരുടെ ഇടയിലെ പത്രക്കാരന്‍ ആയ (ഒറ്റുകാരന്‍..ചോറ് ഇവിടെയും കൂറ് അവിടെയും) ഒരു വാകീല്‍ പത്രകരോട് ചേര്ന്ന് യുവ അഭിഭാഷകനെ തല്ലി ഇതേ തുടര്ന്ന് തിരിച്ചു അയാളെ തല്ലി. പിന്നീട് അവര്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അടുത്ത് പരാതി പറയാന്‍ പോയി. അതിന് ശേഷം രജിസ്ട്രാര്‍ 2 ദിവസത്തേക്ക് പത്രക്കാര്‍ കോടതിയില്‍ പ്രവേശിക്കേണ്ട എന്ന് പറഞ്ഞിരുന്നു. പിന്നീട് പത്രക്കാര്‍ വൈകിട്ട് ഹൈകോടതിയിലേക്ക് മാര്ച്ച് നടത്തി. തുടര്ന്ന് പത്രക്കാര്‍ 20, 30 വരുന്ന ഗുണ്ടകള്‍ അസ്സോസിയഷന്‍ കൊമ്പ്‌ലെകസിലേക്ക് മാര്ച്ച് നടത്തുകയും പത്രഗുണ്ടകളുടെ കല്ലേറില്‍ കൊമ്പ്‌ലെകസിന്റെ ചില്ല് പൊട്ടുകയും മാര്ടിെന്‍ എന്ന വക്കീലിന്റെ കയ്യിന്റെ എല്ല് പൊട്ടുകയും ചെയ്ത്.
ഇന്ന് ഉച്ചക്ക് ഹൈകോടതിയില്‍ അഭിഭാഷകരുടെ ജെനറല്‍ ബോഡി കൂടി ഒറ്റെക്കെട്ടായി മീഡിയ റൂം പൂട്ടിക്കാനുള്ള നടപടി എടുക്കാനും പത്രകാര്‌ക്കൈതിരെ നടപടി എടുക്കാനും തിരുമാനിച്ചു. തുടര്ന്ന് സമാധാനമായി പ്രകടനം നടത്താന്‍ തിരുമാനിച്ചു പ്രകടനം നടത്തി വരുമ്പോള്‍ രജിസ്ട്രാര്‍ 2 ദിവസത്തേക്ക് കോടതിയില്‍ പ്രവേശിക്കേണ്ട എന്ന് പറഞ്ഞു പൂട്ടിയ മീഡിയ റൂം തുറന്നു കിടക്കുന്നു. ഇതേതുടര്ന്ന് അതില്‍ ഉണ്ടായിരുന്ന 3 സ്ത്രീകളോട് പുറത്തു പോകാന്‍ പറഞ്ഞു. എന്നാല്‍ പോകാന്‍ കൂട്ടാകാതെ നിന്ന ഇവര്‍ പിന്നീട് രജിസ്ട്രാരുടെ മുറിയിലേക്ക് പോകുകയും തുടര്ന്ന് പ്രകടനം പുറത്തേക്കു വന്നപ്പോള്‍ 3 – 4 പത്രക്കാര്‍ ഫോട്ടോ എടുക്കുകയും അതില്‍ ഇന്നലെ കല്ലെറിഞ്ഞ പത്രകാരന്‍ ഉണ്ടെന്നു കണ്ടെപ്പോള്‍ വക്കെല്മാര്‍ വിളിച്ചു ചോദിക്കാന്‍ നോക്കുകയും അവര്‍ ഓടി പോകുകയും പിനീട് 30ഓളം വരുന്ന പത്രകാര്‍ അവിടെ വന്ന് റോഡ് ഉപരോധിച്ചു ധര്ണ്ണ നടത്തി. 1 മണിക്കൂര്‍ റോഡ് ഉപരോധിച്ചു ധര്ണ്ണ നടത്തിയിട്ടും പോലീസ് പത്രക്കാരെ മാറ്റാന്‍ തയ്യാറാകാതെ അവരെ സംരക്ഷിച്ചു നിന്നു. 4.30 കഴിഞ്ഞിട്ടും റോഡ് ഉപരോധം തുടര്ന്ന പ്പോള്‍ അഭിഭാഷകര്‍ കൂട്ടം ആയി വന്നു പ്രശ്‌നമായി . ഇതേതുടര്ന്ന് അതിലൂടെ വാഹനം കൊണ്ടുപോകാന്‍ നോക്കിയ ങ.ഗ ഉ യുടെ ജൂനിയര്‍ ആയ അഭിഭാഷകനെ പത്രക്കാര്‍ തല്ലുകയും ചുണ്ട് മുറിയുകയും ചെയ്ത്. (അയാള്‍ സ്‌പെഷിലിസ്റ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ആണ്) തുടര്ന്ന് പത്രക്കാരെ മാറ്റുന്നതിന് പകരം പോലീസ് അഭിഭാഷകരേ ലാത്തി ചാര്ജ്ക ചെയ്യുകയാണ് ചെയ്തത് . ഇതില്‍ 4 അഭിഭാഷകര്ക്ക് , 2 ക്ലെര്ക്കുടമാര്ക്കും നല്ല പരിക്കുണ്ട്.
ഇതാണ് സത്യത്തില്‍ നടന്നത്. പത്രക്കാര്‍ ചെയ്ത നിയമ ലനഗങ്ങളെ എന്ത് കൊണ്ട് പോലീസ് കാണുന്നില്ല. ഇന്നലെയും ഇന്നും 3 മണിക്കൂറോളം റോഡ് ഉപരോധിച്ച് ഗതാഗതം തടസപെടുതിയത് പോലീസ് കാണുന്നില്ലേ. ഹൈകോടതിയുടെ പരിസരത്ത് മാര്ച്ച് പാടില്ല എന്ന വിധി ലങ്കിച്ച് മാര്ച്ച് നടത്തിയതും, കല്ലെറിഞ്ഞതും മറ്റും പോലീസ് കാണുന്നില്ല.
പത്രക്കാര്ക്ക്ച കോടതി മുറിയില്‍ എന്ത് കാര്യം. കേരള ഹൈകോടതിയില്‍ അല്ലാതെ മറ്റൊരോ ഹൈകോടതിയിലും സുപ്രീം കോടതിയിലും മീഡിയ റൂം ഇല്ല. യാതൊരു അടിസ്ഥാനമില്ലാത്ത വാര്ത്തു കൊടുക്കുന്നതിനെതിരെ നേരത്തെ കൊടുത്ത റിട്ട് നിലവില്‍ ഉണ്ട്. സുപ്രീം കോടതിയില്‍ പത്രക്കാര്ക്ക് കോടതില്‍ പ്രവേശനം ഇല്ല.
തെറ്റായ വാര്ത്തന കൊടുത്തതിനു പ്രതികരിച്ചതിന് കയ്യില്‍ പത്രവും, ചാനലും മറ്റും ഉണ്ടെന്നു വച്ച് എന്ത് വാര്ത്ത്യും പടച്ചു വിടുന്നതാണ് ഇന്നും കണ്ടത്. പത്രക്കാര്‍ ആണെന്ന് വച്ച് എന്ത് വാര്ത്തതയും വളച്ചു ഓടിച്ചു കാണിക്കാമോ. അടുത്ത ദിവസവും ഇത് തുടരും പത്രക്കാരെ ഇനി കോടതി കോമ്പൌണ്ടില്‍ കയറ്റില്ല എന്നാണ് അസോസിയേഷന്റെ തിരുമാനം. വാര്ത്താ അവരുടെ അഭിഭാഷകരായ റിപ്പോര്ട്ടറര്‍മാരില്‍ നിന്നും നേടാം.
ഹൈകോടതിയുടെ ഗേറ്റിനു മുന്‍പില്‍ നിയമം കയ്യിലെടുത്തു 3 മണിക്കൂറോളം റോഡ് ഉപരോധിച്ച് അഭിഭാഷകര്‍ക്കും ക്ലെര്‍ക്കുമാര്‍ക്കും കോടതി ജീവനക്കാര്‍ക്കുമെതിരെ തെറിയഭിഷേകം നടത്തുകയും കോടതിയുടെ പ്രവര്‍ത്തനത്തെ വെല്ലുവിളിക്കുകയും , അഭിഭാഷകരെയും ക്ലെര്‍ക്കുമാരെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ എന്ന കൊച്ചിയിലെ ഊളകളും , ഹൈകോടതിയുടെ ഗേറ്റ് ഉപരോധിച്ചതിന് സംരക്ഷണം കൊടുത്ത കൊച്ചി സിറ്റി പൊലീസിന്റെ ക്രൂരമായ നടപടിയില്‍ പ്രതിഷേധിച്ചു നാളേ 21.7 .2016 ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിക്കാന്‍ കേരള ഹൈകോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രമേയം പാസാക്കി. കേരള ഹൈക്കോര്‍ട്ട് അഭിഭാഷകന്‍ ജിജി സ്‌കറിയയുടേതാണ് എഫ് ബി പോസ്റ്റ്.
https://www.facebook.com/Malayalivartha























