Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തിരുവനന്തപുരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബീയര്‍ കുപ്പികളെറിഞ്ഞു:രണ്ട് പേര്‍ക്ക് പരിക്ക്

21 JULY 2016 11:27 PM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിക്ക് സമീപമുണ്ടായ ആക്രമണത്തിനു പിന്നാലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ജീവന്‍ ടിവിയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ അനുലാലിനും ഒരു വക്കീല്‍ ഗുമസ്തനുമാണ് പരുക്കേറ്റത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്‍ അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു.

സമവായ ശ്രമങ്ങള്‍ക്കിടെ വീണ്ടും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ട്യൂബ് ലൈറ്റുകളും ബീയര്‍ കുപ്പികളും വലിച്ചെറിഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരുക്കേറ്റു. വലിയ പൊലീസ് സന്നാഹം ഉണ്ടായിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. അക്രമികളെ പിടികൂടാതെ പിരിഞ്ഞുപോവില്ലെന്ന നിലപാടിലാണ് മാധ്യമപ്രവര്‍ത്തകര്‍. സ്ഥലത്ത് വന്‍സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആസൂത്രിതമായാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് കോടതിയിലെ മീഡിയ റൂമില്‍ പോസ്റ്ററുകള്‍ പതിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. കൂടാതെ മീഡിയാ റൂം പൂട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ പ്രകോപനവുമായി രംഗത്തെത്തി. സംയമനം പാലിച്ച മാധ്യമപ്രവര്‍ത്തകര്‍ തിരികെ വരുമ്പോള്‍ അഭിഭാഷകര്‍ കോടതിയുടെ കവാടം അടയ്ക്കുകയും തുടര്‍ന്ന് കല്ലെറിയുകയും ചെയ്തു.

കടകംപള്ളി കേസിലെ സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയപ്പോഴാണ് അഭിഭാഷകര്‍ തടഞ്ഞത്. സംഭവത്തില്‍ പരാതി കിട്ടിയശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കും. പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്റേയും വക്കീല്‍ ഗുമസ്തന്റേയും മൊഴിയെടുക്കുമെന്നും ഡിസിപി പ്രതികരിച്ചു. കോടതിക്ക് അകത്തുനിന്ന് കല്ലെറിയുകായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വളരെ കുറച്ചു പൊലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends