Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അഭിഭാഷകര്‍ അക്രമാസക്തരാകുന്നത് സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള വ്യഗ്രതയില്‍?

22 JULY 2016 11:02 AM IST
മലയാളി വാര്‍ത്ത

എറണാകുളം കോണ്‍വെന്റ് ജങ്ഷനിലെ കടയില്‍ ജോലിചെയ്യുന്ന യുവതി ഈമാസം 14ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ സ്‌റ്റേറ്റ്‌മെന്റ് ഇങ്ങനെ:

'രാത്രി 7.30ന് കടയിലെ ജോലികഴിഞ്ഞ് ഇറങ്ങിയ ഞാന്‍ കനാല്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ എതിരെ ഒരാള്‍ കടന്നുവന്നിരുന്നു. അയാള്‍ക്ക് കടന്നുപോകാന്‍, സെമിത്തേരിയുടെ എതിര്‍ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് സമീപം ഒതുങ്ങിനിന്നു. കടന്നുപോകുംവഴി അയാള്‍ എന്റെ മാറില്‍ കടന്നുപിടിച്ച് അമര്‍ത്തി. എന്നിട്ട് കൂളായി നടന്നുപോയി.ഇതോടെ ഞാന്‍ 'കള്ളന്‍, കള്ളന്‍' എന്ന് വിളിച്ചുകൂവിയതോടെ ഇയാള്‍ ഓടി. എന്റെ കൂടെ ചില പെണ്‍കുട്ടികളും 'കള്ളന്‍ കള്ളന്‍' എന്ന് വിളിച്ച് ഓടിയതോടെ ഇയാള്‍ ഓടി എസ്പ്‌ളനേഡ് സെന്ററില്‍ കയറി. അവിടെയുള്ള ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുവെക്കുകയും ഞാന്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ചുപറയുകയും ചെയ്തു'. 

തൊട്ടടുത്ത ദിവസം ഇതേ യുവതിക്ക് നൂറുരൂപ മുദ്രപ്പത്രത്തില്‍ രാജേഷ്, ഫെയ്‌സണ്‍ ജോസഫ് എന്നിവരെ സാക്ഷികളാക്കി ഇടപ്പള്ളി മാഞ്ഞൂരാന്‍ വീട്ടില്‍ സൈമണ്‍ മത്തായി എന്നയാള്‍ എഴുതിക്കൊടുത്ത സമ്മതപത്രത്തില്‍ പറയുന്നത് ഇങ്ങനെ: 'എന്റെ രണ്ടാമത്തെ മകന്‍ ധനേഷ്, 14.7.16ന് വൈകുന്നേരം 7.30ന് എറണാകുളം കോണ്‍വെന്റ് ജങ്ഷനില്‍വെച്ച് താങ്കളോട് ഐ.പി.സി 354ാം വകുപ്പ് പ്രകാരം ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തിട്ടുണ്ട്. ആയതിന് സി.ആര്‍ നമ്പര്‍ 1590/16ാം നമ്പറായി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഞാനോ എന്റെ മക്കളോ ബന്ധുക്കളോ ഇനിമേല്‍ യാതൊരുവിധത്തിലും താങ്കളെ ശല്യപ്പെടുത്തില്ല'. (രണ്ടുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന, സ്ത്രീത്വത്തെ അപമാനിക്കുക എന്ന കുറ്റമാണ് ഐ.പി.സി 354ാം വകുപ്പ്). ഇതിനടുത്ത ദിവസം കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ഈ കേസിലെ പ്രതിയായ ഗവ. പ്‌ളീഡറെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ടിയാന്റെ സഹപ്രവര്‍ത്തകരും വീട്ടുകാരും ആവലാതിക്കാരിയെ ചെന്ന് കാണുകയും വാര്‍ത്തകേട്ട് പ്രതിയുടെ ഭാര്യ അത്മഹത്യക്ക് ശ്രമിച്ചെന്നും പ്രതിയുടെ കുട്ടിക്ക് കാന്‍സര്‍ ആണെന്നും മറ്റും പറഞ്ഞ് കുടുംബക്കാര്‍ ആവലാതിക്കാരിയെ സ്വാധീനിക്കുകയും കുട്ടിയുടെ ചികിത്സ സംബന്ധമായ വിവരങ്ങള്‍ സ്ത്രീയെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് കേസില്‍നിന്ന് പിന്മാറുന്നതിന് പലതവണ നിര്‍ബന്ധിച്ചപ്പോള്‍, പ്രതി ചെയ്ത തെറ്റ് സമ്മതിച്ച് എഴുതിത്തരുകയാണെങ്കില്‍ കോടതിയില്‍ പ്രതിയെ അറിയില്ലെന്ന് പറയാമെന്നും സമ്മതിച്ചിരുന്നു'. 

കോടതികളെ മറയാക്കി എറണാകുളത്തും തിരുവനന്തപുരത്തും അഭിഭാഷകര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തതിന് വഴിവെച്ച സംഭവത്തിന്റെ സംസാരിക്കുന്ന തെളിവുകളാണിത്. ഇതില്‍ പറയുന്ന ധനേഷ് മാത്യു ഗവ. പ്‌ളീഡറാണെന്നുകൂടി ചേര്‍ക്കുന്നതോടെ അഭിഭാകര്‍ക്ക് ഈ വിഷയത്തിലുള്ള താല്‍പര്യം വ്യക്തമാകും.  കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് വഴിവെച്ചത്. കള്ളക്കേസ് ആരോപണവുമായി അഭിഭാഷകര്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും, കേസ് രേഖകള്‍ പഠിച്ച അഡ്വക്കറ്റ് ജനറല്‍തന്നെ ഉപദേശിച്ചു; പരാതിയില്‍ കഴമ്പുണ്ടെന്ന്. ഇതോടെ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉപേക്ഷിച്ച അഭിഭാഷകര്‍ പക്ഷേ, കഴിഞ്ഞ ചൊവ്വാഴ്ച 'ഈ കേസില്‍ അഭിഭാഷകര്‍ക്കിടയില്‍ ഭിന്നതയുണ്ട്' എന്ന കാര്യം വാര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകനെ ഹൈകോടതിയില്‍വെച്ച് കൈയേറ്റംചെയ്തു. ഇത് ചോദ്യംചെയ്ത സഹപ്രവര്‍ത്തകരെ തെറിവിളിച്ചു. പ്രതിഷേധവുമായി എത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ കൂക്കിവിളിക്കുകയും ചെയ്തു.

ഇതോടെയാണ് ബുധനാഴ്ച ഹൈകോടതി പരിസരം സംഘര്‍ഷഭരിതമായത്. അന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും മീഡിയ റൂം ബലമായി പൂട്ടുകയും പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ ഓടിച്ച് മര്‍ദിക്കുകയും കാമറ തകര്‍ക്കുകയും ചെയ്തു.മാധ്യമപ്രവര്‍ത്തകരെ യാചകരായി ചിത്രീകരിച്ച് അവര്‍ക്കുമുന്നിലേക്ക് ചില്ലറത്തുട്ടുകള്‍ എറിഞ്ഞവര്‍ തന്നെയാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ 'നാലാം ലിംഗക്കാരെന്ന്' ചിത്രീകരിച്ച് പോസ്റ്റര്‍ പതിച്ചതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends