Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പഞ്ചാബ് മോഡലിന് ശേഷം വീണ്ടും ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത് , ന്യൂനപക്ഷ മത വിഭാഗങ്ങളെ കണക്കിന് പരിഹസിച്ചു കൊണ്ട് നടത്തിയ പ്രസംഗം വിവാദത്തിലേക്ക്

01 AUGUST 2016 10:01 AM IST
മലയാളി വാര്‍ത്ത

പാടത്തു പണി വരമ്പത്തു കൂലിക്കു ശേഷം ആര്‍ ബാലകൃഷ്ണ പിള്ളയുടെ പ്രസംഗവും വിവാദത്തിലേക്ക്. ന്യൂനപക്ഷ മതവിഭാഗങ്ങളെ കണക്കിന് പരിഹസിച്ചു കൊണ്ട് ആര്‍ ബാലകൃഷ്ണ പിള്ള രംഗത്ത്.പയ്യന്നൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ പാടത്തു പണി വരമ്പത്തു കൂലി എന്ന പരാമര്‍ശത്തോടെ നടത്തിയ പ്രസംഗം വിവാദമായതിനു ശേഷം പുതിയ പ്രസംഗ വിവാദത്തില്‍ പെട്ടിരിക്കുകയാണ് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍.ബാലക്യഷ്ണ പിള്ള. എതിര്‍ക്കാന്‍ വരുന്നവരാരായാലും ശക്തമായി നേരിടണമെന്നും നേരിടാന്‍ വന്നാല്‍ വന്നപോലെ തീരിച്ചു പോകരുതെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു, ഇതിനു പിന്നാലെ ന്യൂന പക്ഷ മത വിഭാഗങ്ങളെ വിമര്‍ശിച്ചു കൊണ്ട് ആര്‍ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗവും വിവാദത്തിലേക്ക്.

മുസ്ലിം പള്ളിയിലെ ബാങ്ക് വിളിയെക്കുറിച്ചും, ശബരിമലയുമായ ബന്ധപ്പെട്ടു നില്‍ക്കുന്ന വിഷയത്തെക്കുറിച്ചും പുതിയ പള്ളികള്‍ പണിയുന്ന കാര്യത്തെക്കുറിച്ചും ബാലകൃഷ്ണ പിള്ള പത്തനാപുരം കമുകുംചേരിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

പ്രസംഗത്തിന്റെ പേരില്‍ ഇതിന് മുമ്പും പിള്ള പ്രതിസ്ഥാനത്ത് ആയിട്ടുണ്ട്. മന്ത്രി സ്ഥാനം പോയതിനു കാരണവും നേരത്തെ നടത്തിയ വിവാദ പ്രസംഗമായിരുന്നു. മദനിയുടെ മോചനത്തിനായി പിഡിപി സംഘടിപ്പിച്ച യോഗത്തിലെ പ്രസംഗവും വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം കടത്തി വെട്ടി മതങ്ങള്‍ക്കെതിരെയും മതങ്ങള്‍ നടത്തി വരുന്ന ആചാരങ്ങലേക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്.

തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുര പോലെ തന്നെ അഞ്ച് നേരവും അടുത്തൊരു പള്ളിയില്‍ ബാങ്ക് വിളി ഉള്ളത് കാരണം ശരിക്കുറങ്ങാന്‍ പോലും സാധിക്കാറില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണമെന്നുള്ളതാണ് രീതി. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാലിന്ന് പത്ത് മുസ്ലീങ്ങളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. ഇന്ന് എവിടെ നോക്കിയാലും പള്ളികളെ കാണാനുള്ളൂ എന്ന് അദ്ദേഹം വിമര്‍ശിച്ചു.

വിശ്വാസത്തിന് വേണ്ടി കഴുത്തറുക്കുകയാണിപ്പോഴെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരം എംഎല്‍എയായ കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കാത്ത സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുനണ്ട്. ന്യൂനപക്ഷത്തെ വികാരപ്പെടുത്തി ഭൂരിപക്ഷക്കാരെ കൈയിലെടുക്കാനുള്ള നീക്കമാണ് പിള്ള നടത്തുന്നതെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ സാഹചര്യത്തില്‍ പിള്ളയ്ക്ക് എതിരെ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പരാതി കിട്ടിയല്‍ കരുതലോടെ തീരുമാനം എടുക്കാനാണ് പൊലീസിന്റെ നീക്കം. ഓഡിയോ അനൗദ്യോഗികമായി പോലീസ് പരിശോധിച്ചു വരികയാണ്.

മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ പഞ്ചാബ് മോഡല്‍ പ്രസംഗം ശരിയായിരുന്നുവെന്ന് പിള്ള ഈയിടെയും പറഞ്ഞിരുന്നു. കോച്ച് ഫാക്ടറിക്കായി പഞ്ചാബിനെപ്പോലെ കേരളവും തുടങ്ങണമെന്നാണ് താന്‍ പറഞ്ഞത്. അന്ന് ആ പ്രശ്നത്തില്‍ കെ കരുണാകരനും കെഎം മാണിയും തന്നെ ബലിയാടാക്കുകയാണുണ്ടായതെന്നും വിശദീകരിച്ചിരുന്നു. ആ മുദ്രാവാക്യം ഏറ്റെടുത്തിരുന്നെങ്കില്‍ ഇന്ന് കേരളം കേരളാ കോണ്‍ഗ്രസ് ഭരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പലസംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ വളര്‍ന്ന സാഹചര്യത്തില്‍ അന്നത്തെ നിലപാട് ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends