Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

കൊച്ചിയില്‍ സാത്താന്‍ സേവ സംഘങ്ങള്‍ അരങ്ങുവാഴുന്നു; കൊച്ചിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ സാത്താന്‍ സേവാ സംഘം പ്രാര്‍ത്ഥനക്ക് ഉപയോഗിച്ചതായി പോലീസ്; സംഘം നോട്ടമിടുന്നത് കൊച്ചുപെണ്‍കുട്ടികളെ

04 AUGUST 2016 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമല സ്വർണക്കൊള്ള : അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചിയില്‍ പിടിമുറുക്കി സാത്താന്‍ സേവ സംഘങ്ങള്‍. നിരവധി പെണ്‍കുട്ടികളെ കാണാതാകുന്നു. കൊച്ചി കിഴക്കമ്പലത്ത് പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാത്താന്‍ സേവാ സംഘം പ്രാര്‍ത്ഥനക്ക് വിധേയമാക്കിയതായി പൊലീസ്. തിരുവോസ്തി മോഷ്ടിച്ചതിന് പള്ളിയില്‍ നിന്നും പുറത്താക്കിയ അനീഷ തന്നെ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊണ്ടുപോയി ചാത്തന്‍സേവാ സംഘത്തിന് കൈമാറിയതായി പെണ്‍കുട്ടി മൊഴി നല്‍കി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ച ചാത്തന്‍സേവാ സംഘം രക്തമെടുത്തിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയെ നാളെ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
പീഡനക്കേസിലെ മുഖ്യപ്രതിയായ അനീഷയെന്ന യുവതിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തിച്ചത്. മുന്‍പ് കിഴക്കമ്പലം വിലങ്ങിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വേദപാഠം അധ്യാപികയായിരുന്ന അനീഷയെ തിരുവോസ്തി മോഷ്ടിച്ചതിനെ തുടര്‍ന്നാണ് പള്ളിയില്‍ നിന്ന് പുറത്താക്കിയത്. ഫോര്‍ട്ട്‌കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി പെണ്‍കുട്ടിക്ക് കുടിക്കാനായി പാനീയം നല്‍കി. ഈ പാനീയം കുടിച്ചതോടെ ബോധം നഷ്ടമായെന്നും കണ്ണ് തുറക്കുമ്പോള്‍ സാത്താന്‍ സേവാ സംഘത്തിന്റെ പ്രാര്‍ത്ഥനയാണ് നടക്കുന്നതെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ച സാത്താന്‍ സേവക്കാര്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തമെടുത്തതായും സംശയിക്കുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ അശുദ്ധരക്തം കലര്‍ന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അശുദ്ധരക്തം കലര്‍ന്ന പാനീയം കുടിക്കാന്‍ നല്‍കുന്നത് സാത്താന്‍ സേവാ സംഘത്തിന്റെ പ്രാര്‍ത്ഥനയുടെ ഭാഗമാണ്. കുട്ടിയെ നാളെ ഫോര്‍ട്ട്‌കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും

.
സാത്താന്‍ സേവ നടത്തുന്ന ബ്ലാക്ക് മാസും അവരുടെ രീതികളെക്കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്. പണ്ട് രഹസ്യമായി നടന്നിരുന്ന ഇവ ഇന്ന് കൂടുതല്‍ പരസ്യമായിരിക്കുകയാണ്. കൊച്ചുപെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ആഭിചാര കര്‍മ്മങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഇവരുടെ ആവശ്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും ഇപ്പോള്‍ സജീവം. പരാതി കിട്ടുമ്പോള്‍ പോലും അനങ്ങാത്ത അധികൃതര്‍ ഇവര്‍ക്ക് എല്ലാവിധ ഒത്താശകളും നല്‍കുകയാണ് കാരണമായി ഇവര്‍ പറയുന്നതാകട്ടെ അവരും നമ്മുടെ ആള്‍ക്കാര്‍ എന്ന വാദവും. സംഘത്തില്‍പെട്ടാല്‍ രക്ഷയില്ല എന്നറിയാതെ പണത്തിനും സൗഭാഗ്യത്തിനും വേണ്ടി നിരവധി ആളുകള്‍ ഇത്തരം സംഘങ്ങളെ തേടിയെത്തുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ എല്ലാം തന്നെ ലഹരി വില്‍പനയുടെ ഏജന്റുമാര്‍ കൂടിയാണ്. ഗവണ്‍മെന്റ് ഗൗരവപരമായി ഈ വിഷയത്തില്‍ ഇടപെടേണ്ടിയിരിക്കുന്നു.
കേരളത്തില്‍ 2010 ലാണ് ഇത്തരം സംഘങ്ങളുടെ ശക്തമായ സാന്നിധ്യം പോലീസ് തിരിച്ചറിയുന്നത്. അന്ന്
വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തിലെ സക്രാരി തുറന്ന് തിരുവോസ്തി അപഹരിച്ച സംഭവത്തില്‍ പിശാചിനെ ആരാധിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന. ആലപ്പുഴയിലെയും അടുത്തുള്ള ജില്ലകളിലെയും വ്യവസായ പ്രമുഖര്‍ അടക്കമുള്ള പല സമ്പന്നരും പിശാചിനെ ആരാധിച്ച് വരുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരമെന്നറിയുന്നു. എന്നാല്‍ ഇവര്‍ക്ക് ഏറെ സ്വാധീനം ഉള്ളതിനാല്‍ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്ന് ആലപ്പുഴ രൂപത ആരോപിക്കുന്നു.
അജ്ഞാതരായ ചിലര്‍ വെള്ളാപ്പള്ളി സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തിലെ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി അപഹരിക്കുകയും സമീപ പ്രദേശങ്ങളില്‍ ഇടുകയും ചെയ്യുകയായിരുന്നു. സംഭവത്തെ കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ അപലപിച്ചിരുന്നു.പിശാചിനെ ആരാധിക്കുന്നവരെന്ന് കരുതപ്പെടുന്നവര്‍ മൂന്നു മാസത്തിലൊരിക്കല്‍ പ്രാര്‍ഥനയ്ക്കായി സമ്മേളിക്കുന്ന തുമ്പോളി പള്ളിക്കു സമീപമുള്ള മോസോണിക്ക് ഹാളില്‍ സമ്മേളിക്കാറുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് അന്വേഷണം നിലക്കുകയായിരുന്നു.
ആര്‍ത്തവരക്തത്തിന് വേണ്ടി എറണാകുളത്ത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കടത്തിയത് സാത്താന്‍ സേവക്കാര്‍. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഉണ്ടായ സംഭവം ഇന്നും ദുരൂഹമാണ്
എറണാകുളം നോര്‍ത്ത് പറവൂരിലാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ. സംഭവത്തില്‍ സാത്താന്‍ സേവക്കാര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. മിസ്സിംഗ് കേസായി അന്വേഷണം ആരംഭിച്ചപ്പോഴാണ് പെണ്‍കുട്ടി എഴുതിയ ചില കത്തുകള്‍ ലഭിച്ചത്. അതില്‍ നിന്ന് ലഭിച്ച സൂചനകള്‍ ഞെട്ടിക്കുന്നതായിരുന്നു.
ഡിസംബര്‍ 4നാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത് പറവൂര്‍ പോലീസ് മിസ്സിങ് കേസായി ആരംഭിച്ച അന്വേഷണം പെണ്‍കുട്ടിയുടെ നോട്ടുബുക്കില്‍ സാത്താന്‍ സേവകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയതോടെ െ്രെകം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ച് ഇത്രയും ദിവസമായിട്ടും പെണ്‍കുട്ടിയെ സംബന്ധിച്ച് ഒരു വിവരവുമില്ല. ഇതിനിടെ സമാന രീതിയില്‍ പശ്ചിമ കൊച്ചിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായതും റിപ്പോര്‍ട്ടുണ്ട്.
സാത്താന്‍ സേവക്കാര്‍ കറുത്ത കുര്‍ബാന അര്‍പ്പിക്കുന്ന ദിവസത്തിന് മുമ്പായി ഇതുപോലെ നിരവധി മിസ്സിങ് കേസുകള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. കന്യകമാരായ പെണ്‍കുട്ടികളുടെ ആര്‍ത്തവ രക്തം ഉപയോഗിച്ച് പ്രാകൃതമായ രീതിയിലാണിവര്‍ സാത്താന് കുര്‍ബാന അര്‍പ്പിക്കുന്നതെന്ന് പറയപ്പെടുന്നു. കാണാതാകുന്നതിന് ആഴ്ചകള്‍ക്കുമുമ്പേ വീട്ടുകാരോട് പോലും അകലം പാലിച്ചിരുന്ന വിദ്യാര്‍ത്ഥിനി ഡിസംബര്‍ 4ന് രാവിലെ കോളേജിലേക്കെന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കൂട്ടുകാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
ഇതിനിടെ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ പെണ്‍കുട്ടിയുടെ നോട്ട്ബുക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സാത്താന്‍ സേവകരുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം വ്യക്തമാകുന്നത്. 'ബ്ലാക്ക് മാജിക് സാര്‍' എന്ന് അഭിസംബോധന ചെയ്ത് സാത്താന്‍ സേവകര്‍ക്കെഴുതിയ കത്തുകളും മറുപടികളും കണ്ടെടുത്തു.
കത്തോലിക്കാ വിഭാഗത്തിലുള്ള പെണ്‍കുട്ടി സാത്താന്‍ സേവകരെക്കുറിച്ച് 12 വയസുള്ള സഹോദരനോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. 'സാത്താന്‍ ആരാധനയ്ക്ക് പോയിട്ടുണ്ട്. അവിടെ വലിയ അത്ഭുതങ്ങളാണ് നടക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഓസ്തിയില്‍ നിന്ന് ചോര വരുന്നത് തന്നെ കാണിച്ചു' എന്നിങ്ങനെ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞെന്ന് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ സംഘവുമായി ബന്ധപ്പെട്ട ആരിലേക്കും നേരിട്ട് എത്തിച്ചേരാവുന്ന വിവരങ്ങള്‍ നോട്ട്ബുക്കില്‍ ഇല്ല. ഇതോടെ അന്വേഷണം വഴിമുട്ടിയ സ്ഥിതിയാണ്.
കന്യകമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കറുത്ത കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നത് സാത്താന്‍ സേവക്കാരുടെ രീതിയാണ്. യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നതായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേസെടുക്കുന്നതും ആദ്യമായാണ്.
സാത്താനെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിച്ചുകൊണ്ട് തെറ്റുകള്‍ ചെയ്ത് പ്രീതിപ്പെടുത്തുന്നതാണ് സാത്താന്‍ ആരാധന രഹസ്യ കേന്ദ്രങ്ങളില്‍ മാത്രം സംഘടിക്കുന്ന സാത്താന്‍ സേവകര്‍ കൊച്ചിയില്‍ സുവിശേഷ വേലക്കാരെപ്പോലെ വീടുകളില്‍ കയറിയിറങ്ങി ക്യാംപയിന്‍ പോലും നടത്താന്‍ ധൈര്യപ്പെടുന്നു. പാസ്റ്റര്‍മാരെപ്പോലെ ഭവന സന്ദര്‍ശനം നടത്തി വീട്ടുകാരുടെ അന്ധവിശ്വാസത്തിന്റെ തോത് മനസ്സിലാക്കി വലയിലാക്കുകയാണ് പതിവ്.ഫെയ്‌സ് ബുക്കില്‍ മാത്രം ഇരുപതോളം ഗ്രൂപ്പുകളാണ് ഇത്തരക്കാരുടേതായുള്ളത്. സമാന മനസ്‌കരെ അകര്‍ഷിക്കാനായി സാത്താന്റെ ചിത്രങ്ങളും 666 എന്ന നമ്പറുമാണ് ഗ്രൂപ്പുകളുടെ പ്രൊഫൈലില്‍ നല്‍കി വരുന്നത്. ഗ്രൂപ്പില്‍ അംഗമാകുന്നവരെ തന്ത്രപൂര്‍വ്വം പ്രലോഭിപ്പിച്ച് ആരാധനാ സ്ഥലത്ത് എത്തിക്കുകയാണ് പതിവ്. വിശ്വസ്തരെ മാത്രമെ അടുപ്പിക്കൂ. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥിനികളെയും യുവതികളേയും ലക്ഷ്യമിട്ട് സാത്താന്‍ സേവക്കാര്‍ പിടിമുറുക്കുന്നതായി നേരത്തേ പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ സാത്താന്‍ സേവക്കാരുടെ സാന്നിദ്ധ്യം പലതവണ വ്യക്തമായിട്ടുള്ളതുമാണ്. ഇപ്പോള്‍ പെണ്‍കുട്ടികളെ കാണാതാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതിനെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ നിലനില്‍ക്കെയാണ് കൊച്ചിയില്‍ കഴിഞ്ഞദിവസം ഉണ്ടായ പീഡനം വീണ്ടും ഇത്തരം സംഘങ്ങള്‍ സജീവമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (10 minutes ago)

പൂർണ്ണ ഐക്യം  (12 minutes ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (30 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (35 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (48 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (53 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (1 hour ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (1 hour ago)

30 ഓളം പേർക്ക് പരിക്ക്  (1 hour ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (9 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

Malayali Vartha Recommends