പരിചയം അവിഹിതത്തിന് വഴിമാറി: ഗര്‍ഭമലസിപ്പിക്കാന്‍ പല വഴികള്‍ നോക്കി; ഭാര്യ നാട്ടിലെത്തുന്നതിനുമുമ്പ് ഒഴിവാക്കാന്‍ കൊലപാതകം; മൃതദേഹം പൊട്ടക്കിണറ്റിലിടാനുള്ള ശ്രമം പാഴായി

റബ്ബര്‍ത്തോട്ടത്തില്‍ ചാക്കില്‍ കണ്ടെത്തിയ മൃതദേഹം ആര്‍പ്പൂക്കര സ്വദേശിനി അശ്വതി (20)യുടേതെന്ന് പൊലീസ്. സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്ന് പേര്‍ പിടിയില്‍. ഈരാറ്റുപേട്ട സ്വദേശി ബഷീര്‍ യൂസഫ്,അഷ്‌റഫ്,, അഷ്‌റഫിന്റെ സുഹൃത്തായ ആര്‍പ്പുക്കര സ്വദേശി എന്നിവരാണ് പിടയിലായത്. പ്രതിയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. പ്രതിയുടെ ഭാര്യ വിദേശത്ത് നിന്ന് വരുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ച്ച്കണ് കൊലപാതകം നടത്തിയത്. ഗര്‍ഭിണിയായ അശ്വതിയെ പ്രതി മറ്റൊരിടത്ത് മാറ്റിതാമസിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ അധികം കാലം താമസിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ അശ്വതിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും വിവരം പുറത്തറിയുമെന്നായപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്ത് ഞെരിച്ച് തറയിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ തറ തലയില്‍ ഇടിക്കുകയും അശ്വതി കൊല്ലപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
മരിച്ചത് അശ്വതിയാണെങ്കില്‍ മാത്രമേ അഷറഫിനെ പ്രതിചേര്‍ക്കാന്‍ കഴിയൂവെന്നാണ് സൂചന. എന്നാല്‍ ശാസ്ത്രീയ നിഗമനങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അഷറഫിലേക്ക് തന്നെയാണ്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം വിവരം പുറത്തു പറയൂവെന്ന നിലപാടില്‍ പൊലീസ് എത്തിയെന്ന് മാത്രം. പ്രതിയുമായി അടുപ്പത്തിലായിരുന്ന ഇവര്‍ ഗര്‍ഭം ധരിച്ചു. ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ യുവതി എതിര്‍ത്തു. ഇതുകൊലപാതകത്തിലേക്ക് നയിച്ചെന്നാണ് സൂചന. അതിരമ്പുഴ ഒറ്റക്കപ്പലുമാവ് റോഡിലെ റബ്ബര്‍തോട്ടത്തില്‍, കൊന്ന് ചാക്കില്‍ക്കെട്ടിയ നിലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭിണിയുടെ മൃതദേഹം കണ്ടത്.
ഗര്‍ഭിണിയായ യുവതിയെ സംരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞ് പ്രതി ആറന്മുളയിലെ ബന്ധുവീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് കാണാതായെന്നും പരാതി ഉയര്‍ന്നു. അശ്വതി ആറന്മുളയില്‍ നിന്ന് കഴിഞ്ഞ ദിവസം വീണ്ടും അഷറഫിന്റെ അടുത്തെത്തിയതോടെ ഇവരെ ഒഴിവാക്കാന്‍ കൊന്നെന്നാണ് കരുതുന്നത്. അഷറഫിന്റെ ഭാര്യ ഗള്‍ഫിലാണ്. ഇവര്‍ അടുത്തദിവസം നാട്ടിലെത്തും. ഈ സാഹചര്യത്തിലാണ് ഗര്‍ഭം അലസിപ്പിക്കാന്‍ വിസമിതിച്ച കാമുകിയെ കൊന്നത്. ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് തല ഭിത്തിയിലിടിപ്പിച്ച് ശ്വാസംമുട്ടിച്ച് യുവതിയെ കൊന്ന ശേഷം പോളിത്തീന്‍ ചാക്കില്‍കെട്ടി റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചതായാണ് പൊലീസ് പറയുന്നത്. പ്രതി താമസിച്ചിരുന്ന കന്നുകുളത്ത് നിന്ന് മൃതദേഹം കണ്ടെത്തിയ റബ്ബര്‍ത്തോട്ടത്തിലേക്ക് അരകിലോമീറ്റര്‍ ദൂരമുണ്ട്. മൃതദേഹം കെട്ടിവരിഞ്ഞ രീതിയും ഉപയോഗിച്ചിരുന്ന വിദേശനിര്‍മ്മിത തുണിയും നിര്‍ണായക തെളിവായെന്നാണ് വിവരം. പ്രതി കുറച്ച് കാലം വിദേശത്തും ജോലി ചെയ്തിരുന്നു.
https://www.facebook.com/Malayalivartha