കൊലപാതകം ആസൂത്രിതമെങ്കിലും മൃതദേഹത്തിന്റെ ഭാരക്കൂടുതല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു: ഒരുദിവസം മുഴുവനും കാറിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം പിറ്റേന്ന് ഉപേക്ഷിച്ചു

റബ്ബര്‍ത്തോട്ടത്തില്‍ ചാക്കില്‍ കണ്ടെത്തിയ മൃതദേഹം ആര്‍പ്പൂക്കര സ്വദേശിനി അശ്വതി (20)യുടേതെന്ന് പൊലീസ്. തുമ്പില്ലാതെ എഴുതിതള്ളേണ്ടിയിരുന്ന കേസില്‍ നിര്‍ണായകയത് മൃതദേഹം പൊട്ടക്കിണറ്റില്‍ ഇടാനുള്ള ശ്രമം പാളിയതിനാല്‍. മൂന്നുപേര്‍ ചേര്‍ന്ന് ശ്രമിച്ചിട്ടും കിണറിനടുത്തുവരെയെ മൃതദേഹം എത്തിക്കാനായുള്ളൂ. കൊലപാതകം ആത്മഹത്യയാക്കാനുള്ള ശ്രമം ഇതോടെ പരാജയപ്പെടുകയായിരുന്നു.ഈരാറ്റുപേട്ട സ്വദേശി അഷറഫ് യൂസഫ്, ഇയാളുടെ ഡ്രൈവര്‍ ബഷീര്‍, സഹായിയായ അര്‍പ്പൂക്കര സ്വദേശി എന്നിവരാണ് പിടിയിലായത്.
മൂന്നുവര്‍ഷം മുന്‍പാണു ബഷീര്‍ അതിരമ്പുഴയില്‍ വീടുവാങ്ങി താമസിക്കാനെത്തിയത്. ഭാര്യ വിദേശത്താണ്. എതിര്‍വീട്ടില്‍ അച്ഛനോടൊപ്പമാണ് അശ്വതി താമസിച്ചിരുന്നത്. അശ്വതിയുമായി ബഷീര്‍ അടുപ്പത്തിലായെന്നു പൊലീസ് പറയുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അശ്വതിയെ ബഷീര്‍ വിവിധ സ്ഥലങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചെന്നും പൊലീസ് പറഞ്ഞു. ആറുമാസം മുന്‍പ് അശ്വതിയെ കോഴഞ്ചേരിയിലെ ബന്ധുവീട്ടില്‍ കൊണ്ടുവിടുകയും അവിടെ തയ്യല്‍ക്കടയില്‍ ജോലിക്കു നിര്‍ത്തുകയും ചെയ്തു. അവിടെനിന്നു പോയ അശ്വതിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കോഴഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം ഭോപ്പാലിലെ ബന്ധുവിന്റെ വീട്ടിലും എറണാകുളത്തു ഹോസ്റ്റലിലും ഉള്‍പ്പെടെ പല പല സ്ഥലങ്ങളില്‍ അശ്വതിയെ ബഷീര്‍ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അശ്വതി സമ്മതിച്ചില്ല. ഒരു മാസമായി അതിരമ്പുഴയിലെ സ്വന്തം വീട്ടില്‍ത്തന്നെ ഒളിച്ചുതാമസിപ്പിച്ചിരിക്കുകയായിരുന്നു. ബഷീറിന്റെ വീട്ടില്‍ ഇരുന്നാല്‍ സ്വന്തം വീടു കാണാമല്ലോ എന്നു പറഞ്ഞ് അശ്വതിയെ കൂട്ടിക്കൊണ്ടു വരികയായിരുന്നത്രേ.
ശനിയാഴ്ച രാത്രിയില്‍ ഇവിടെവച്ചു കൊലപ്പെടുത്തിയശേഷം ഒരുദിവസം മുഴുവനും കാറിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം പിറ്റേന്ന് അതിരമ്പുഴയിലെ റബര്‍തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണു പൊലീസിന്റെ കണ്ടെത്തല്‍. അടുത്ത ആഴ്ച ബഷീറിന്റെ ഭാര്യ വിദേശത്തുനിന്ന് എത്താനിരിക്കുകയാണ്. ഇതുമൂലമാണ് അശ്വതിയെ വേഗം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. അശ്വതിയും ബഷീറുമായി ശനിയാഴ്ച രാത്രി വഴക്കുണ്ടായെന്നും വഴക്കിനിടെ അടിയേറ്റ് അശ്വതി മരിച്ചെന്നുമാണു പൊലീസ് നല്‍കുന്ന സൂചന.
മരണം ഉറപ്പിക്കാന്‍ കഴുത്തില്‍ കൈലിമുണ്ടുകൊണ്ടു മുറുക്കുകയും ചെയ്തു. മൃതദേഹം പൊതിഞ്ഞുകെട്ടാന്‍ ഉപയോഗിച്ച പോളിത്തീന്‍ കവറില്‍ നിന്നാണു പൊലീസിനു പ്രതിയിലേക്ക് എത്താനുള്ള സൂചന ലഭിച്ചത്. ബഷീറിന് ഒന്നരവര്‍ഷം മുന്‍പു ഡല്‍ഹിയില്‍നിന്നു വന്ന ഒരു പാഴ്‌സല്‍ കവര്‍ ആയിരുന്നു ഇത്. കൊറിയര്‍ കമ്പനി തിരിച്ചറിഞ്ഞ് അന്നു പാഴ്‌സല്‍ നല്‍കിയ കൊറിയര്‍ ജീവനക്കാരനെ കണ്ടെത്തി പൊലീസ് ചോദ്യംചെയ്തു. കവറില്‍ പാഴ്‌സല്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നതു പ്രതിയിലേക്കെത്താന്‍ സഹായകമായതായി പൊലീസ് പറഞ്ഞു. തുടര്‍ന്നു മുണ്ടക്കയത്തു നിന്നു ബഷീറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോട്ടയം ശാസ്ത്രി റോഡിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ ജീവനക്കാരനാണു ബഷീര്‍. ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിയെ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു ചോദ്യംചെയ്തു.
https://www.facebook.com/Malayalivartha

























