ദുരൂഹ സാഹചര്യത്തില്‍ തൃശൂരില്‍നിന്ന് കാണാതായ ചേറ്റുപുഴ സ്വദേശിനി തമിഴ്നാട്ടില്‍ കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയിലെന്നു സൂചന

തൃശൂര്‍ ചേറ്റുപുഴ തട്ടുപറമ്പില്‍ വീട്ടില്‍ രാഘവന്‍-സുഭദ്ര ദമ്പതികളുടെ മകളും ശശിയുടെ ഭാര്യയുമായ ലോലിത (42) തമിഴ്നാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. തൃശൂര്‍ നഗരത്തിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജീവനക്കാരിയായിരുന്നു ലോലിതയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ ബുധനാഴ്ച ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഒന്നാം തിയതി മുതല്‍ക്കാണ് ഇവര്‍ ഇവിടെ ജോലിക്ക് കയറിയിരുന്നത്. രണ്ടാം തിയതി രാത്രി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തമിഴ്നാട് പൊള്ളാച്ചിയിലെ ആര്‍.എസ്. കനാല്‍ റോഡിനരികിലുള്ള പറമ്പില്‍ ഗുരുതരമായ അവസ്ഥയില്‍ ലോലിതയെ കണ്ടെത്തി പൊള്ളാച്ചിയിലെ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂരിലെ ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരണം സംഭവിച്ചു.
മരിക്കുന്നതിന് മുമ്പ് ചെറിയ രീതിയില്‍ ബോധം വന്നപ്പോള്‍ പേര് ലോലിതയാണെന്നും സ്ഥലം തൃശൂരാണെന്നും പറഞ്ഞതിനെ തുടര്‍ന്ന് വിവരം തൃശൂര്‍ ഈസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് എസ്ഐ ലാല്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഇന്നലെ രാത്രി തന്നെ കോയമ്പത്തൂരിലെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ഇന്നു തന്നെ തൃശൂരിലെത്തിക്കും. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നു പോലീസ് അറിയിച്ചു .
അതെ സമയം ലോലിതയുടെ കൊലപാതകി എന്ന് സംശയിക്കുന്നയാളെ തൃശ്ശൂരില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്‌തെന്നു സൂചന.തൃശ്ശൂര്‍ സ്വദേശിയായ ടെമ്പോ ഡ്രൈവറാനു കസ്റ്റഡിയിലെടുത്തിരുന്നത്.
https://www.facebook.com/Malayalivartha