മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ്.ഐയ്‌ക്കെതിരായ നടപടിയില്‍ താല്‍ക്കാലിക സ്‌റ്റേ

കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്.ഐയ്‌ക്കെതിരായ തുടര്‍ നടപടിയില്‍ താല്‍ക്കാലിക സ്‌റ്റേ. എസ്.ഐ പി.എം വിമോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ മാസം 16 വരെ സ്‌റ്റേ അനുവദിച്ച് ജസ്റ്റീസ് കെമാല്‍ പാഷ ഉത്തരവിട്ടത്.
കഴിഞ്ഞയാഴ്ചയാണ് വിവാദ സംഭവത്തെ തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്റു ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് എസ്.ഐയ്‌ക്കെതിരെ കേസും എടുത്തിരുന്നു. കോടതി പരിസരത്ത് റിപ്പോര്‍ട്ടിംഗിനെത്തിയ ചാനല്‍ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത വിമോദിനെ ചുമതലയില്‍ നിന്ന് നീക്കി നിര്‍ത്തിയെങ്കിലും വീണ്ടും സ്‌റ്റേഷനില്‍ എത്തി മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടതോടെയാണ് സസ്‌പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
https://www.facebook.com/Malayalivartha