കൊച്ചിയില്‍ ജോലി ചെയ്യുന്ന ലക്ഷദ്വീപുകാരിയായ കാമുകിയെ കാണാന്‍ പട്ടാളക്കാരന്‍ കൂട്ടുകാരുമൊത്തെത്തി; ലോഡ്ജില്‍ വിളിച്ചു ബലാല്‍സംഗം ചെയ്ത കുറ്റത്തിന് മൂന്ന് പട്ടാളക്കാര്‍ അറസ്റ്റില്‍

ലക്ഷദ്വീപ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പട്ടാളക്കാരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് കല്‍പ്പേനി സ്വദേശിയായ മുഹമ്മദ് സലിം (28), അന്ത്രോത്ത് സ്വദേശികളായ മുഹമ്മദ് മിസ്ബാഹ് (28), ഇഖ്ബാല്‍ ഹുസൈന്‍ (25) എന്നിവരാണ് പിടിയിലായത്.
ആര്‍മി സപ്ലൈ കോര്‍പ്‌സ് ജീവനക്കാരാണ് ശ്രീനഗറില്‍ ജോലിചെയ്യുന്ന മുഹമ്മദ് സലിമും കൊല്‍ക്കത്തയില്‍ ജോലിചെയ്യുന്ന മിസ്ബാഹും. ഇഖ്ബാല്‍ അര്‍ദ്ധസൈനിക വിഭാഗത്തിലാണ്. ുഹമ്മദ് സലിമും യുവതിയും നാട്ടുകാരും ബാല്യകാല സുഹൃത്തുക്കളാണ്. സലിമിനെതിരെ ലൈംഗിക പീഡനത്തിനും ഇഖ്ബാലിനെതിരെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തു.
എറണാകുളത്ത് ജോലിചെയ്യുന്ന യുവതിയെ തിങ്കളാഴ്ച സൗത്തിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. യുവതി സലിമുമായി പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച കൊച്ചിയിലെത്തിയ മൂവരും തന്ത്രപരമായി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇഖ്ബാല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി ബഹളംവച്ചു.
ഇതിനിടെയില്‍ യുവതി പ്രതികളുടെ ബാഗില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തെടുത്ത് നശിപ്പിച്ചു. സംഘത്തിലെ മൂന്നാമനായ മിസ്ബാഹയുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഇഖ്ബാലിന്റേതെന്ന ധാരണയില്‍ യുവതി നശിപ്പിച്ചത്. രോഷാകുലനായ മിസ്ബാഹ് അടുത്ത ദിവസം രാവിലെ യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യുവതി പരാതിയുമായി സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
കൊച്ചിയില്‍ അവധിക്കാലം ആഘോഷിക്കാനാണ് മൂന്ന് പട്ടാളക്കാരും എത്തിയത്. യുവതിയുടെ ചിത്രങ്ങള്‍ സലിം കൈമാറിയ മറ്റ് സുഹൃത്തുക്കള്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha