മുന്‍ ഭര്‍ത്താവിന്റെ സ്വത്ത് കണ്ടപ്പോള്‍ പ്രിയദര്‍ശിനിക്ക് കണ്ണു മഞ്ഞളിച്ചു; ബന്ധം പിരിഞ്ഞ് ഏഴുവര്‍ഷത്തിനു ശേഷം മനോജിനെ തട്ടിക്കൊണ്ടു പോയി വീണ്ടും കെട്ടി

പണത്തിന് മുകളില്‍ പരുന്തും പറക്കില്ല. അതൊരു നഗ്ന സത്യം. വിവാഹമോചനം കഴിഞ്ഞ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയി യുവതി വീണ്ടും വിവാഹം ചെയ്തു. ചെന്നൈയിലാണ് ഷെല്‍ഡന്റെ ത്രില്ലര്‍ കഥകളെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ മനോജ് രാജന്‍ എന്ന യുവാവിനെയാണ് പ്രിയദര്‍ശിനി തട്ടിക്കൊണ്ടു പോയ ശേഷം വീണ്ടും വിവാഹം ചെയ്തത്. വിവാഹവും വിവാഹമോചനവും ത്രില്ലര്‍ കഥകളെ അനുസ്മരിപ്പിക്കുന്നതായി മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.എന്‍ പ്രകാശ് നിരീക്ഷിച്ചു. മനോജിന്റെ സ്വത്തു കണ്ട് കണ്ണുമഞ്ഞളിച്ചാണ് പ്രിയദര്‍ശിനി മനോജിനെ കെട്ടിയത്.
മൂകനും ബധിരനും മാനസിക വളര്‍ച്ച ഇല്ലാത്തയാളുമാണ് മനോജ്. 2008ലായിരുന്നു മനോജും പ്രിയദര്‍ശിനിയും ആദ്യമായി വിവാഹം ചെയ്തത്. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഇരുവരും നിയമപരമായി ബന്ധം പിരിഞ്ഞു. താന്‍ ഭാര്യയാണെന്ന് മനസിലാക്കാനുള്ള മാനസിക വളര്‍ച്ച പോലും മനോജിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയദര്‍ശിനി വിവാഹമോചനം നേടിയത്. എന്നാല്‍, ഇതിനിടയ്ക്ക് മനോജിന്റെ അച്ഛന്‍ കൂടി മരിച്ചതോടെ അദ്ദേഹത്തിന്റെ ഭാരിച്ച സ്വത്തുക്കള്‍ മനോജിന്റെ പേരിലായി. ഇതോടെയാണ് മനോജിനെ വീണ്ടും വിവാഹം ചെയ്യാന്‍ പ്രിയദര്‍ശിനി വീണ്ടും നീക്കം തുടങ്ങിയത്.
2013ല്‍ പിതാവ് മരിച്ചതോടെയണ് മനോജിന്റെ ദുര്‍ഗതി ആരംഭിച്ചത്. മാതാവ് ലിസി 2003ല്‍ മരിച്ചിരുന്നു. സ്വത്ത് മനോജിന്റെ പേരിലായെങ്കിലും മാനസിക വളര്‍ച്ച എത്താത്തിനാല്‍ രാജന്റെ വിശ്വസ്തനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആനന്ദന്‍, അടുത്ത ബന്ധു റുഡോള്‍ഫ് സ്റ്റാനി എന്നിവര്‍ മൂഖേനയാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. ഇക്കാലയളവില്‍ ഗൂഡല്ലൂരിലെ ഒരു കെയര്‍ ഹോമിലാണ് മനോജ് കഴിഞ്ഞിരുന്നത്.
സ്വത്ത് കിട്ടുമെന്നായതോടെ മനോജിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യയായ പ്രിയദര്‍ശിനി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. എന്നാല്‍ കോടതി ഇവരുടെ ആവശ്യം തള്ളി. ഇതേതുടര്‍ന്ന് പ്രിയദര്‍ശിനിയുടെയും അഭിഭാഷകരുടെയും നേതൃത്വത്തില്‍ കെയര്‍ ഹോമില്‍ നിന്ന് മനോജിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. മനോജിനെ തട്ടിക്കൊണ്ടു പോയ സംഘം ഇയാളുമായി പ്രിയദര്‍ശിനിയുടെ വിവാഹം വീണ്ടും നടത്തി. ക്രിസ്ത്യന്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് രണ്ടാം വിവാഹം നടത്തിയത്.
മെയ് ആറിന് ആയിരുന്നു മനോജിന്റെ രണ്ടാം വിവാഹം. ഇതേദിവസം തന്നെ ചെന്നൈയ്ക്ക് സമീപം തന്റെ പേരിലുള്ള ഒരു വസ്തു 1.6 കോടി രൂപയ്ക്ക് മനോജ് വിറ്റതായും ഭാര്യയും അഭിഭാഷക സംഘവും രേഖ ചമച്ചിട്ടുണ്ട്. വസ്തു വിറ്റതായി രേഖയുണ്ടാക്കിയതടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇടപെട്ടിരിക്കുകയാണ്. പിതാവിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജിനെ വീണ്ടും കെയര്‍ ഹോമില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha