കെ ബാബുവിന് കുരുക്ക് മുറുക്കി എ.ജി; ഭരണം പോയതോടെ ആരും സഹായത്തിനുമില്ല

മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് കുരുക്കു മുറുക്കി ബാര്‍ലൈസന്‍സില്‍ എജിയുടെ പരിശോധന.
2011 മുതല്‍ 2016 വരെ കേരളത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയതിന്റെ ഫയലുകളില്‍ അക്കൗണ്ടന്റ് ജനറല്‍ പരിശോധന തുടങ്ങി. എക്കണോമിക് റവന്യൂ സെക്ടര്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ അമര്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന തുടങ്ങിയത്.
ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ സംസ്ഥാനത്തിന് എത്ര റവന്യൂ നഷ്ടമുണ്ടായി എന്നാണ് എ.ജി പരിശോധിക്കുന്നത്. കഴിഞ്ഞ ജൂലൈ 21ന് കെ ബാബുവിനെതിരെ ഇതേ വിഷയത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബാര്‍ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. യോഗ്യതയുള്ളവര്‍ക്കാണോ ലൈസന്‍സ് നല്‍കിയതെന്നും എ.ജി പരിശോധിക്കുന്നുണ്ട്. ബാര്‍ ലൈസന്‍സ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ നിരസിക്കാനുണ്ടായ കാരണങ്ങളും എ.ജി പരിശോധിക്കും
കഴിഞ്ഞ ദിവസം എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലെത്തിയ എജി ഇതു സംബന്ധിച്ച ഫയലുകള്‍ കരസ്ഥമാക്കിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയും എ.ജി സന്ദര്‍ശിച്ചു. ചോദിച്ചതും ചോദിക്കാത്തതുമായ എല്ലാ ഫയലുകളും ഋഷിരാജ് സിംഗ് നല്‍കിയെന്നാണ് വിവരം.
സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ വഴി സര്‍ക്കാരിനു ലഭിക്കേണ്ട നികുതിയില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ എ.ജിയോട് സര്‍ക്കാരിനു മറുപടി നല്‍കേണ്ടി വരും. സര്‍ക്കാര്‍ മാറിയ സ്ഥിതിക്ക് കെ ബാബുവിനെതിരെയായിരിക്കും റിപ്പോര്‍ട്ട്. ദേവാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും 200 കിലോമീറ്റര്‍ ദൂരത്തില്‍ ബാറുകള്‍ പാടില്ലെന്ന നിയമം കഴിഞ്ഞ സര്‍ക്കാര്‍ അവഗണിച്ചിരുന്നു.
94 ബാറുകള്‍ക്കും 120 ബിയര്‍ പാര്‍ലറുകളും കെ ബാബു അനധികൃതമായി അനുവദിച്ചിട്ടുണ്ടന്നാണ് വിലയിരുത്തല്‍.കഴിഞ്ഞ 5 വര്‍ഷവും എക്‌സൈസിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബാറുകളില്‍ പരിശോധന നടത്തിയിട്ടില്ലെന്നും എജി കണ്ടെത്തി. കള്ളു ഷാപ്പുകള്‍ അനുവദിച്ചതിലും സര്‍ക്കാരിന് നഷ്ടമുണ്ടായതായി എ.ജി കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha