അന്തിയുറങ്ങിയത് രാജവെമ്പാലയ്‌ക്കൊപ്പം , ഭീതി വിട്ടുമാറാതെ യുവാവ്...

രാജവെമ്പാലയ്‌ക്കൊപ്പം വീട്ടില്‍ അന്തിയുറങ്ങിയ ഞെട്ടലിലാണു കുളക്കണ്ടം പുത്തന്‍പുരക്കല്‍ ഷിബു. വസ്ത്രം മാറാനായി രാവിലെ കിടപ്പുമുറിയില്‍ കയറിയപ്പോഴാണു കട്ടിലിനടിയില്‍നിന്നു ചീറ്റല്‍ കേട്ടത്. നോക്കിയപ്പോള്‍ കൂറ്റന്‍ പാമ്പ്! ഭയന്ന് വീടിനു പുറത്തുചാടിയ ഷിബു അയല്‍വാസികളെയും വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയെയും വിവരം അറിയിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.എ.അബ്ദുല്‍സലാമിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി രാജവെമ്പാലയാണെന്നു സ്ഥിരീകരിച്ചു.
കോട്ടയ്ക്കല്‍ നേച്ചര്‍ ക്ലബിലെ ഹസന്‍കുട്ടിയെ വരുത്തി പിടികൂടി. അഞ്ചര മീറ്റര്‍ നീളമുള്ള രാജവെമ്പാലയ്ക്ക് 14 കിലോഗ്രാം ഭാരമുണ്ട്. കുതിരപ്പുഴയോരത്താണ് ഷിബുവിന്റെ വീട്. രാജവെമ്പാല പുഴയിലൂടെ ഒഴുകിയെത്തിയതാണെന്നാണ് നിഗമനം. എസ്എഫ്ഒ പി.എന്‍.അബ്ദുല്‍ റാഷീദ്, എസ്.സുനില്‍ കുമാര്‍, കെ.സതീഷ്‌കുമാര്‍, എ.കെ.ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടുകാണി ചുരത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയിലേക്കു പാമ്പിനെ വിട്ടയച്ചു.
https://www.facebook.com/Malayalivartha