മക്കള്‍ സംരക്ഷിക്കുന്നില്ല: വൃദ്ധന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

എസ്‌ഐയോട് മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് രാവിലെ പരാതി പറഞ്ഞ വൃദ്ധന്‍ വൈകിട്ട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ട് 6.30ന് ശാന്തിഗ്രാം ടൗണില്‍ നടന്ന സംഭവത്തില്‍ ശാന്തിഗ്രാം മുകളേല്‍ തോമസാ(തൊമ്മന്‍ 85)ണ് മരിച്ചത്. ഊന്നുവടിയുടെ സഹായത്തോടെ നടന്നിരുന്നയാളാണ് തോമസ്.
ഇന്നലെ രാവിലെ കട്ടപ്പനയിലെത്തിയ തോമസ് മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് തങ്കമണി സ്‌റ്റേഷനിലെ എസ്.ഐയോടു ഡിെവെ.എസ്.പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ കട്ടപ്പനയില്‍ എത്തിയപ്പോള്‍ പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് പരാതി സംബന്ധിച്ച് പോലീസ് അന്വേഷിച്ചെങ്കിലും കാര്യമുള്ളതല്ലെന്നു വ്യക്തമായി. പിന്നീട് ശാന്തിഗ്രാമിലെത്തിയ തോമസ് വീട്ടിലേക്ക് പോയില്ല.
കട്ടപ്പനയില്‍ നിന്നു വാങ്ങിയ പെട്രോള്‍ കുപ്പിയിലാക്കി കഴുത്തില്‍ കെട്ടി ഷര്‍ട്ട് കൊണ്ടു മറച്ച് െവെകിട്ടോടെ തോമസ് ടൗണിലെത്തി. കുരിശുപള്ളിക്കു സമീപം കെട്ടിടം പണിയാന്‍ വ്യക്തി നിര്‍മിച്ചിരുന്ന തറയില്‍ കയറി നിന്നു ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തിയശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ആദ്യകാല ചുമട്ടുതൊഴിലാളിയായ തോമസിന്റെ കാലുകള്‍ക്കു സ്വാധീനക്കുറവ് ഉണ്ടായിരുന്നതിനാല്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha