അനുപമയ്ക്കും പ്രശാന്തിനും പണി കിട്ടി

എം കെ രാഘവന്‍ എം പി യുമായി കൊമ്പു കോര്‍ത്ത കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെ ടൂറിസം ഡയറക്ടറാക്കും. ജില്ലാ കളക്ടര്‍ ്മാരുടെ ആദ്യ മാറ്റത്തില്‍ അദ്ദേഹത്തെ തൊട്ടില്ല. ഇതിനെതിരെ കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികള്‍ റവന്യൂ മന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നു.
പ്രശാന്തിനെ ടൂറിസം ഡയറക്ടറാക്കാന്‍ ഏകദേശം ധാരണയായിട്ടുണ്ട്. നേരത്തെ അദ്ദേഹം കെ ടി ഡി സി യുടെ എം ഡി ആയിരുന്നു. പ്രശാന്തിന് ടൂറിസത്തിലുള്ള മുന്‍പരിചയം പരിഗണിച്ചായിരിക്കും മാറ്റം. എ സി മൊയ്തീന്‍ പ്രശാന്തിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി വി അനുപമയെ കോഴിക്കോട് ജില്ലാ കളക്ടര്‍ ആകുമെന്നാണ് സൂചന. അനുപമ ഇപ്പോള്‍ അവധിയിലാണ്. അവധി കഴിഞ്ഞു മടങ്ങിയെത്തിയാലുടന്‍ ജില്ലാ കളക്ടര്‍ ആയി നിയമനം ലഭിക്കും.
അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. നിറപറ പോലുള്ള വന്‍കിട കമ്പനികള്‍ക്കെതിരെ നടപടിയെടുത്തതാണ് കാരണം.സമ്പന്നര്‍ക്കെതിരെ വിവാദമുണ്ടാകുമ്പോള്‍ വലതു ഇടതു പക്ഷം കൂടാതെ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ സാധാരണ നടപടിയുണ്ടാകാറുണ്ട്.
അനുപമ അവധിയില്‍ പോയത് പ്രമാണിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ചുമതല മറ്റൊരാള്‍ക്കു നല്‍കിയിരുന്നു. അവധി കഴിഞ്ഞെത്തുമ്പോള്‍ അനുപമയെ മാറ്റാനായിരുന്നു പുതിയ സര്‍ക്കാരിന്റെ ആലോചന.
എം കെ രാഘവനോട് മോശമായി സംസാരിച്ചതാണ് എന്‍ പ്രശാന്തിനെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ കോഴിക്കോട് ജില്ലാ സി പി എം പ്രശാന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























