ബിജു രമേശ് ഇനി വിജിലന്‍സിന്റെ മുന്‍പിലേക്ക്

ഓപ്പറേഷന്‍ അനന്ത പദ്ധതി തിരുവനന്തപുരത്ത് നടപ്പിലാക്കിയപ്പോള്‍ ബാര്‍ മുതലാളി ബിജു രമേശിന്റെ കെട്ടിടം ഒഴിവാക്കിയ നടപടി വിജിലന്‍സ് പരിശോധിക്കാന്‍ ഒരുങ്ങുന്നു. ബിജു രമേശിന് അനര്‍ഹമായ സഹായം നല്‍കിയ അന്നത്തെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റവന്യൂ മന്ത്രി, എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് ത്വരിത പരിശോധനക്ക് ഒരുങ്ങുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ മുന്‍പില്‍ ഇത് സംബന്ധിച്ച ഫയലുകള്‍ എത്തിയതായാണ് സൂചന. ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് പ്രാഥമിക അന്വേഷണം നടത്തിയത്.
ഓപ്പറേഷന്‍ അനന്ത പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും പറഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കിയ മുന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറാണ് ബിജു രമേശിന് അനുകൂലമായ സര്‍ക്കാര്‍ നിലപാടിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തത്. ബിജു പ്രഭാകറിന്റെ ഫയലാണ് ഒടുവില്‍ ബിജു രമേശിന് സഹായകമായി തീര്‍ന്നത്.
ഭരണ സംവിധാനം തനിക്കു അനുകൂലമാക്കാനുള്ള സര്‍വ അടവുകളും ബിജു രമേശ് പയറ്റിയിരുന്നു. അന്ന് മന്ത്രിമാരായിരുന്ന കെ ബാബു, വി എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് ബാറുകാര്‍ നല്‍കിയ സംഭാവനകള്‍ പുറത്ത് വരാതിരിക്കാന്‍ ചരടുവലിച്ചതും ബിജു രമേശാണ്.
ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ടു തനിക്കൊന്നും സംഭവിക്കുകയില്ലെന്നു ഉറപ്പു വാങ്ങിയ ശേഷമായിരുന്നു ബാറുമായി ബന്ധപ്പെട്ട പേരുകള്‍ പുറത്ത് വിടാതിരുന്നത്. ഇതെല്ലം ജേക്കബ് തോമസിന്റെ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് സൂചന. പുതുതായി ചുമതലയേല്‍ക്കുന്ന ജില്ലാ കളക്ടര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും അറിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha

























