അതിരമ്പുഴ കൊലപാതകം: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബഷീര്‍ ഭാര്യ ഷെമിയുടെ കൈ തല്ലിയൊടിച്ചിരുന്നു

അതിരമ്പുഴയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു ചാക്കില്‍ കെട്ടി റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിയായ ബഷീര്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭാര്യ ഷെമിയുടെ കൈ തല്ലിയൊടിച്ചതായി അയല്‍ക്കാര്‍ പറഞ്ഞതായി പോലീസ്. വിദേശത്തു നഴ്‌സായി ജോലി ചെയ്യുന്ന ഷെമി വീട്ടാവശ്യങ്ങള്‍ക്കായി നല്‍കിയ നാലു ലക്ഷത്തോളം രൂപ ബഷീര്‍ ധൂര്‍ത്തടിച്ചിരുന്നു. പിന്നീട് നാട്ടിലെത്തിയ ഷെമി പണം എന്തു ചെയ്‌തെന്നു അന്വേഷിച്ചപ്പോഴാണ് പ്രകോപിതനായ ബഷീര്‍ ഷെമിയുടെ കൈതല്ലിയൊടിച്ചത്. പിന്നീട് ഇവരുടെ വീട്ടുകാര്‍ ചേര്‍ന്നു പ്രശനം പരിഹരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബഷീര്‍ ഷെമി ദമ്പതികള്‍ക്ക് മക്കളില്ല. കുന്നുകുളത്ത് ഇവര്‍ താമസമാക്കിയശേഷം ഷെമി രണ്ടു തവണ വന്നിട്ടുള്ളതായി പറയുന്നു.
https://www.facebook.com/Malayalivartha

























