ഇരുമ്പനത്ത് ട്രക്ക് സമരം തുടരുന്നു; ഇന്ധനനീക്കം അവതാളത്തില്‍

ഇരുമ്പനം ഐ.ഒ.സി പ്ലാന്റിലെ ട്രക്ക് ഉടമകളും തൊഴിലാളികളും നടത്തിവരുന്ന സമരം തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനനീക്കം താറുമാറാക്കി. പുതിയ ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ട്രക്കുകളില്‍ ലോഡ് കയറ്റാന്‍ ഉടമകളും തൊഴിലാളികളും വിസമ്മതിക്കുകയാണ്. പ്ലാന്റില്‍ പുതിയ ടെന്‍ഡറില്‍ കരാറുകാര്‍ക്ക് 10 ശതമാനം വരെ ക്വാട്ട് ചെയ്യാമെന്ന വ്യവസ്ഥ വന്‍കിട കരാറുകാരെ സഹായിക്കാനാണ് എന്നാണ് ആരോപണം.
അതിനിടെ, സമരം തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ ചര്‍ച്ച വളിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.30നാണ് ചര്‍ച്ച. ട്രക്ക് ഉടമകളുടേയും തൊഴിലാളികളുടേയും എണ്ണ കമ്പനിയുടേയും പ്രതിനിധികളുമായാണ് ചര്‍ച്ച. പ്രശ്‌നപരിഹാരത്തിന് അടിയന്തിരമായി ഇടപെടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.
സമരം ശക്തമായതോടെ ഇരുമ്പനത്തുനിന്ന് ഇന്ധനമെത്തുന്ന ഐ.ഒ.സി പമ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് ഉറപ്പായി. പ്രതിദിനം 600 ല്‍ അധികം ലോഡ് ഇന്ധനമാണ് ഇവിടെ നിന്നും വിവിധ പമ്പുകളിലേക്ക് പോകുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളിലേക്ക് ഇന്ധനം പോകുന്നത് ഇവിടെ നിന്നാണ്. ശനിയാഴ്ച മുതല്‍ ഈ ജില്ലകളിലേക്കും സമരം വ്യാപിക്കുന്നതോടെ ഇന്ധനനീക്കം പര്‍ൂണ്ണമായും തടസ്സപ്പെടും.
https://www.facebook.com/Malayalivartha

























