കോണ്‍ഗ്രസിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ട: രമേശ് ചെന്നിത്തല

കോണ്‍ഗ്രസിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് പ്രതിപക്ഷനേതാവ് . ന്യായമായ പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. യുഡിഎഫിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് എല്ലാ കക്ഷികളെയും ഒന്നായി കൊണ്ടുപോകാനാണു ശ്രമിക്കുന്നത്. ന്യായമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ യുഡിഎഫും കോണ്‍ഗ്രസും തയാറാണെന്നും ഏതെങ്കിലും കക്ഷികളെ പേരെടുത്തു പരാമര്‍ശിക്കാതെ രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്കു വേദിയായേക്കാവുന്ന കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ക്യാംപ് ചരല്‍ക്കുന്നില്‍ നടക്കുകയാണ്. യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന പാര്‍ട്ടി ഈ പ്രശ്‌നത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന് രാഷ്ട്രീയ രംഗം ഉറ്റുനോക്കുന്നുണ്ട്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ വിവിധ വശങ്ങള്‍ ക്യാംപില്‍ ചര്‍ച്ചയാകും. നിയമസഭയില്‍ പാര്‍ട്ടി പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണമെന്ന അഭിപ്രായം പ്രവര്‍ത്തകരിലുണ്ടെന്ന് നേതാക്കള്‍ പറയുന്നു. പ്രത്യേക ബ്ലോക്ക് ആകുകയെന്നാല്‍ മുന്നണി വിടുന്നതിനു തുല്യമാണെന്നും അവര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha

























