സിങ്കത്തെ വിറപ്പിക്കും പിണറായി; പകരം ലാവണം ഉടന്‍

സിങ്കം ഋഷിരാജ്‌സിംഗും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും കൊമ്പുകോര്‍ക്കുന്നു. കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന ഋഷിരാജിന്റെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. എക്‌സൈസ് കമ്മീഷണര്‍ മേലില്‍ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും ഏല്‍പ്പിച്ച തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എക്‌സൈസ് മന്ത്രി രേഖാമൂലം നിര്‍ദ്ദേശം നല്‍കി.
കൊച്ചിയില്‍ ഒരു ചടങ്ങിനിടെയാണ് 14 മിനിറ്റ് പെണ്‍കുട്ടിയെ തറപ്പിച്ച് നോക്കിയാല്‍ അത് സ്ത്രീ പീഡനമാകുമെന്ന് ഋഷിരാജ്‌സിംഗ് തുറന്നടിച്ചത്. കേരളത്തില്‍ സ്ത്രീകള്‍ ഒട്ടും സെയ്ഫ് അല്ലെന്നും സിങ്കം പറഞ്ഞു. ഭരണ വൃത്തങ്ങള്‍ക്ക് മുഴുവന്‍ ഞെട്ടലുണ്ടാക്കിയ തുറന്നു പറച്ചിലായിരുന്നു ഇത്.
എക്‌സൈസ് കമ്മീഷണര്‍ ഇത്തരം ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സിങ്കത്തിന്റെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വ്യവസായ മന്ത്രിയും പിണറായിയുടെ വിശ്വസ്തനുമായ ഇ.പി ജയരാജന്‍ സിങ്കത്തിനെതിരെ രംഗത്തെത്തിയിരുന്നു
ഇത്തരത്തില്‍ പെരുമാറുന്ന ഒരു ഉദ്യോഗസ്ഥനെ തനിക്ക് വേണ്ടെന്നാണ് എക്‌സൈസ് മന്ത്രിയുടെ നിലപാട്. വിവാദങ്ങളിലൊന്നും ഇടപെടാന്‍ രാമകൃഷ്ണന് താത്പര്യമില്ല.
അതേസമയം സിപിഎമ്മിന്റെ ഔദ്യോഗികപക്ഷം ഋഷിരാജ് സിംഗിന് കേരള പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവി സ്ഥാനം നല്‍കണമെന്ന് വാദിക്കുന്നു. അച്യുതാനന്ദന്റെ മൂന്നു പൂച്ചകളില്‍ ഒരാളായിരുന്നു സിംഗ്. ഇത്തരം എടുത്തു ചാട്ടക്കാരെ വച്ചു പൊറുപ്പിക്കണോ എന്നാണ് സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ ഉയരുന്ന ചോദ്യം. ഋഷിരാജ് സിംഗിന്റെ പ്രസംഗം ഫലത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha