മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി സ്‌റ്റേഷനില്‍ തൂങ്ങിമരിച്ചു; ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ചു തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതു ബാത്ത് റൂമില്‍

മോഷണക്കേസിലെ പ്രതിയെ പൊലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ പള്ളിക്കുന്ന് പാലയ്ക്കാത്തൊടി സ്വദേശി അബ്ദുള്‍ ലത്തീഫാ(40)ണ് മരിച്ചത്. വണ്ടൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ടയര്‍ മോഷണമടക്കം മൂന്ന് കേസുകളും രണ്ട് വാറന്റും ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ചാണ് ഇയാള്‍ തൂങ്ങിമരിച്ചത്. ബാത്ത് റൂമിലാണു മൃതദേഹം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്‌റ്റേഷനിലെത്തി.
https://www.facebook.com/Malayalivartha